വധഭീഷണി മുഴക്കിയെന്ന അണ്ണാ ഡിഎംകെ നേതാവിന്റെ പരാതിയില്‍ വി കെ ശശികലയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
ചെന്നൈ: (www.kasargodvartha.com 01.07.2021) വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ നേതാവ് നല്‍കിയ പരാതിയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയ്‌ക്കെതിരെയും കേസെടുത്ത് പൊലീസ്. മുന്‍ നിയമ മന്ത്രിയും മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവുമായ വി സി ഷണ്‍മുഖമാണ് ശശികലയ്ക്കും അവരുടെ സഹായികള്‍ക്കെതിരെയും പരാതി നല്‍കിയത്.
വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശശികലയുടെ അനുയായികളായ 500ഓളം പേരില്‍ നിന്ന് ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും വധ ഭീഷണിയുണ്ടായെന്ന് ഷണ്‍മുഖം കഴിഞ്ഞ ഒമ്പതനാണ് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്നാണ് ശശികലയ്‌ക്കെതിരെയും, തിരിച്ചറിയാത്ത 500 പേര്‍ക്കെതിരെയും കേസെടുത്തത്. അതേസമയം ശശികല പാര്‍ടിയില്‍ തിരികെ എത്താനുള്ള ശ്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് അണ്ണാ ഡിഎംകെ നേതൃത്വം പരാതി നല്‍കിയതെന്നും ആരോപണമുണ്ട്.
Keywords: Chennai, News, National, Top-Headlines, Police, Case, Politics, Complaint, Threatening, Minister, Sasikala, 500 others booked for threatening former AIADMK minister