വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ
ന്യൂഡെല്‍ഹി: (www.kasargodvartha.com 19.11.2020) വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന 'എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍' എന്ന വെബ്‌സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം അവസാനത്തോടെ അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് റിലീസ് ചെയ്യും. വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്നും സാനിയ പറഞ്ഞു.
Keywords: New Delhi, news, National, Top-Headlines, Sports, Sania Mirza, Sania Mirza to feature in web series to create awareness about tuberculosis