വാലന്റൈന്‍സ് ദിനത്തില്‍ ആക്രമം നടത്തി സംഘപരിവാര്‍, ദമ്പതികളെ പോലും വെറുതെ വിട്ടില്ല
Feb 14, 2018, 15:56 IST
ഹൈദരാബാദാ:(www.kasargodvartha.com 14/02/2018) വാലന്റൈന്‍സ് ദിനത്തില്‍ ആക്രമം നടത്തി സംഘപരിവാര്‍, ദമ്പതികളെ പോലും വെറുതെ വിട്ടില്ല. ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെയടക്കം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സബര്‍മതി നദിയുടെ തീരത്ത് ദമ്പതികളെ ആക്രമിച്ച നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും കോളേജുകളുടെ പരിസരത്തും കനത്ത പൊലീസ് സന്നാഹമാണ് നിലകൊള്ളുന്നത്. കോയമ്പത്തൂരില്‍ ഹിന്ദു മക്കള്‍ കട്ച്ചി എന്ന സംഘടന വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ലഖ്‌നൗ യൂണിവേഴ്‌സിറ്റി ഇന്ന് ക്യാംംപസിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ക്യാംപസില്‍ എത്തിയാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റി ഉത്തരവിറക്കിയിരിക്കുന്നത്.
ഹൈദരാബാദിലും ചെന്നൈയിലും സംഘപരിവാര്‍ സംഘടനകള്‍ വാലന്റൈന്‍സ് വിരുദ്ധ ദിനം സംഘടിപ്പിച്ചു. ഹൈദരാബാദിലെ പല പബ്ബുകളിലും ക്ലബ്ബുകളിലും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കി. ഹിന്ദുമഹാസഭയും ബജ്‌റംഗ്ദളും നാഗ്പൂരില്‍ വാലന്റൈന്‍സ് ദിന വിരുദ്ധ റാലികള്‍ നടത്തി. ഹിന്ദു പെണ്‍കുട്ടികള്‍ കരുതിയിരിക്കുക എന്നവകാശപ്പെട്ടുകൊണ്ടായിരുന്നു അഹമ്മദാബാദില്‍ പ്രതിഷേധം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Arrest, University, College, Top-Headlines, Sanghavaravar did not leave even a couple in line with the violence on Valentine's Day