സമസ്ത നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
Jun 7, 2015, 12:47 IST
ബംഗളൂരു: (www.kasargodvartha.com 07/06/2015) സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ബംഗളൂരുവിലെ സഹായ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സെക്രട്ടറി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് സമസ്ത സംഘം മഅ്ദനിയെ സന്ദര്‍ശിച്ചത്.
എസ്.വൈ.എസ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബംഗളൂരുവിലെത്തിയതായിരുന്നു നേതാക്കള്‍. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രിന്‍സിപ്പാള്‍ ആയ ജാമിഅ നൂരിയയില്‍ മഅ്ദനി നേരത്തെ ഫൈസി ബിരുദത്തിന് പഠിച്ചിരുന്നു.
എസ്.വൈ.എസ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബംഗളൂരുവിലെത്തിയതായിരുന്നു നേതാക്കള്‍. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രിന്‍സിപ്പാള്‍ ആയ ജാമിഅ നൂരിയയില്‍ മഅ്ദനി നേരത്തെ ഫൈസി ബിരുദത്തിന് പഠിച്ചിരുന്നു.
Keywords : National, Visit, Abdul Nasar Madani, Samastha, Leader, Hospital, Treatment, Prof K. Aalikutty Musliyar, Nasar Faizy Koodathayi, Muhammed Faizy.