city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈ സഹാറ മാര്‍ക്കറ്റ് തീപിടുത്തം; കത്തിനശിച്ചതില്‍ കാസര്‍കോട്ടുകാരുടെ കടകളും

മുംബൈ സഹാറ മാര്‍ക്കറ്റ് തീപിടുത്തം; കത്തിനശിച്ചതില്‍ കാസര്‍കോട്ടുകാരുടെ കടകളും
മുംബൈ: മുംബൈ സഹാറ മാര്‍ക്കറ്റിലുണ്ടായ വന്‍തീപിടുത്തത്തില്‍ കത്തിനശിച്ചത് കാസര്‍കോട്ടുകാരുടെ കടകളും. സഹാറ മാര്‍ക്കറ്റിലുള്ള കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മമ്മുവിന്റെ ഇലക്ട്രോണിക്‌സ് കട പൂര്‍ണമായും കത്തിനശിച്ചു. സഹാറ പ്ലാസയിലെ തന്നെ ആരിക്കാടി സ്വദേശി സിദ്ദീഖിന്റെ 'ഈസ്റ്റ് ഏഷ്യ' ട്രേഡിംഗ് എന്ന പഴം, പച്ചക്കറി കയറ്റുമതി സ്ഥാപനവും കത്തി നശിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ സഹാറ മാര്‍ക്കറ്റിലാണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള മണീസ് മാര്‍ക്കറ്റിലേക്കും മൊഹ്ത, ക്രാഫോര്‍ഡ് മാര്‍ക്കറ്റുകളിലേക്കും തീ പടരുകയായിരുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളില്‍പ്പെട്ട ഷോപ്പിംഗ് മാളാണ് ഇലക്ട്രോണ്ക്‌സ്, ഇലക്ട്രിക്, ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സാറാ-സഹാറ പ്ലാസ മാള്‍. മുംബൈല്‍ 2008 നവംബര്‍ 26 നടന്ന ഭീകരാക്രമണത്തിന്റെ മുന്നാം വര്‍ഷം തികയുന്ന ശനിയാഴ്ച തന്നെ ഉണ്ടായ വന്‍തീപിടുത്തതില്‍ ദുരൂഹത ഉള്ളതായി പ്രദേശവാസികള്‍ പറയുന്നു. സഹാറ മാര്‍ക്കറ്റില്‍ നിന്ന് റോഡിന് മറുകരയുള്ള മണീസ് മാര്‍ക്കറ്റിലേക്ക് തീ പടര്‍ന്നതില്‍ ദുരൂഹതയുള്ളതായും സംശയിക്കുന്നു. വൈകിട്ട് നാല് മണിവരേയും തീ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. അമ്പതോളം ഫയര്‍ഫോഴ്‌സ് വാഹനങ്ങളാണ് തീകെടുത്തല്‍ ഉദ്യമത്തില്‍ പങ്കെടുത്തത്. രാത്രിയോടെ തീ പൂര്‍ണമായും കെടുത്താനാകുമെന്നും മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ സുബോത് കുമാര്‍ പറഞ്ഞു. 350 ഓളം വലിയ കടകളും നിരവധി ചെറിയ കടകളുമാണ് കത്തി നശിച്ചത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, മലപ്പുറം സ്വദേശികളുടേതടക്കം നിരവധി മലയാളികളുടെ കടകളും ഉണ്ട്. കോടികളുടെ നഷ്ട്ടം കണക്കാക്കുന്നു.
Keywords: Sahara Market, Mumbai, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia