ഡല്‍ഹി കലാപം ഭരണകൂടത്തിന്റെ പരാജയഭീതിയില്‍ നിന്ന്: സാബു കൊട്ടാരക്കര
Feb 27, 2020, 18:10 IST
കാസര്‍കോട്: (www.kasaragodvartha.com 27.02.2020) നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ അസ്വസ്ഥരായ സംഘ്പരിവാര്‍ സംഘടനകള്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടും എന്ന ഘട്ടം വന്നപ്പോള്‍ ആസൂത്രിതമായി നടപ്പിലാക്കിയ വംശീയ ഉന്മൂലന പദ്ധതിയാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു.
'പൗരത്വം ജന്മാവകാശം, അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല, മഅ്ദനിയുടെ മുന്നറിയിപ്പും മതേതര ഇന്ത്യയും' എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂനുസ് തളങ്കരയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴൊക്കെ ഭരണകൂടങ്ങള്‍ ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നുവോ ആ വേളകളില്‍ ഒക്കെയും ആസൂത്രിതമായ കലാപങ്ങള്‍ അഴിച്ചുവിടാറുണ്ട്. ഡല്‍ഹിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതികള്‍ തന്നെയാണെന്നും ഇതിനെതിരെ രാജ്യത്തെ ജനത ഒറ്റകെട്ടായി രംഗത്ത് വരണമെന്നും സാബു കൊട്ടാരക്കര പറഞ്ഞു.
ഉളിയത്തടുക്കയില്‍ നടന്ന സമാപന സമ്മേളനത്തില്‍ അബ്ദുല്ല കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു. എസ് എം ബഷീര്‍ കുഞ്ചത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ഇബ്രാഹിം കോളിയടുക്കം, റഷീദ് തൃക്കരിപ്പൂര്‍, ബാബു നട്ടണിഗെ, ഷാഫി ഹാജി അടൂര്‍, കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആബിദ് മഞ്ഞംപാറ സ്വാഗതവും യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, news, New Delhi, Clash, National, Sabu Kottarakkara on Delhi clash < !- START disable copy paste -->