city-gold-ad-for-blogger

നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത രാജ്യസഭയിലേക്ക്; ഫാങ്നോണ്‍ കൊന്യാകിന്റെ ചുവടുവയ്പ് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ട് വരാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷ

കൊഹിമ: (www.kasargodvartha.com 28.03.2022) നാഗാലാന്‍ഡില്‍ ചരിത്രമെഴുതി ബിജെപി നേതാവ് എസ് ഫാങ്നോണ്‍ കൊന്യാക്. സംസ്ഥാനത്ത് നിന്ന് ആദ്യമായാണ് ഒരു വനിത രാജ്യസഭയിലെത്തുന്നത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയിലേക്കുള്ള കൊന്യാകിന്റെ തിരഞ്ഞെടുപ്പ് നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ട് വരാന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

ഇതുവരെ നാഗാലാന്‍ഡ് നിയമസഭയില്‍ ഒരു വനിതാ എംഎല്‍എയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1977ല്‍ സ്വതന്ത്രയായി ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം ഷൈസയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ വനിതാ പാര്‍ലമെന്റേറിയന്‍ കൂടിയാണ് അവര്‍. നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കപ്പെടുന്ന ആദ്യ ബിജെപി അംഗം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ഫാങ്നോണ്‍ നിലവില്‍ മഹിളാ മോര്‍ചയുടെ സംസ്ഥാന അധ്യക്ഷയാണ്.

നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത രാജ്യസഭയിലേക്ക്; ഫാങ്നോണ്‍ കൊന്യാകിന്റെ ചുവടുവയ്പ് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ട് വരാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷ

Keywords: News, National, Politics, RajyaSabha-Election, Election, Phangnon Konyak, Top-Headlines, Woman, Rajya Sabha, Nagaland, S Phangnon Konyak set to be first woman from Nagaland to enter Rajya Sabha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia