city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുക്രൈൻ - റഷ്യ യുദ്ധം: ഇൻഡ്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയും; പ്രധാനമന്ത്രി നി‍ർദേശം നൽകി

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.03.2022) യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷന്‍ ഗംഗയില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡ്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോർട് ചെയ്തു. വ്യോമസേന ചൊവ്വാഴ്ച മുതല്‍ നിരവധി സി-17 വിമാനങ്ങള്‍ വിന്യസിച്ചേക്കും.
            
യുക്രൈൻ - റഷ്യ യുദ്ധം: ഇൻഡ്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയും; പ്രധാനമന്ത്രി നി‍ർദേശം നൽകി


'ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കും. മാനുഷിക സഹായം കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്‍ഡ്യന്‍ വ്യോമസേന ചൊവ്വാഴ്ച മുതല്‍ നിരവധി സി-17 വിമാനങ്ങള്‍ വിന്യസിക്കാന്‍ സാധ്യതയുണ്ട്,' വൃത്തങ്ങള്‍ പറഞ്ഞു.

ഫെബ്രുവരി 24 മുതല്‍ യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പടിഞ്ഞാറന്‍ ഭാഗത്ത് കര അതിര്‍ത്തിയുള്ള രാജ്യങ്ങളായ റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ സ്വകാര്യ ഇന്‍ഡ്യന്‍ വിമാന കംപനികള്‍ മാത്രമാണ് പൗരന്മാരെ ഒഴിപ്പിച്ചിരുന്നത്. ഒറ്റപ്പെട്ടുപോയ ഏകദേശം 14,000 പൗരന്മാരെ ഫെബ്രുവരി 26 ന് ഇന്‍ഡ്യ ഒഴിപ്പിക്കാന്‍ തുടങ്ങി.

പ്രധാനമന്ത്രി മോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്, തിങ്കളാഴ്ച വൈകുന്നേരം വരെ അദ്ദേഹം മൂന്ന് ഉന്നതതല യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലേക്കും മോള്‍ഡോവയിലേക്കും, കിരണ്‍ റിജിജു സ്ലൊവാക്യയിലേക്കും, ഹര്‍ദീപ് സിങ് പുരി ഹംഗറിയിലേക്കും, ജനറല്‍ വി കെ സിംഗ് (റിട) പോളൻഡിലേക്കും ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാനായി പോയി.

യുക്രൈന്റെ പടിഞ്ഞാറുള്ള അയല്‍രാജ്യങ്ങളായ റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്ന് റഷ്യ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ശനിയാഴ്ച മുതലാണ് ഇന്‍ഡ്യ പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.

കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്‍ഡ്യക്കാരും സുരക്ഷിതരുമാണെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സര്‍കാര്‍ സംവിധാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം നടന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വിദ്യാർഥികളെയും മറ്റ് പൗരന്മാരെയും തിരികെ കൊണ്ടുവരാനാണ് കേന്ദ്രസര്‍കാര്‍ 'ഓപറേഷന്‍ ഗംഗ' ആരംഭിച്ചത്. ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇൻഡ്യ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 8,000-ത്തിലധികം പൗരന്മാരെ ഒഴിപ്പിച്ചതായി തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Keywords: News, Top-Headlines, National, Ukraine War, Russia, PM, Narendra-Modi, Russia-Ukraine war: PM Modi calls in Air Force for evacuation as India scales up rescue ops.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia