Rupee | ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; തകര്‍ച നേരിടുന്നത് തുടര്‍ചയായ 4-ാം ദിവസം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപ 40 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലെത്തി. 40 പൈസയുടെ ഇടിവാണ് ബുധനാഴ്ച ഉണ്ടായത്.
ചൊവ്വാഴ്ച രൂപയുടെ വിപണി മൂല്യം 81.5788 ആയിരുന്നു. തുടര്‍ചയായ നാലാം ദിവസമാണ് രൂപ തകര്‍ച നേരിടുന്നത്. അതേസമയം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഡോളര്‍ ഉള്ളത്.
രൂപയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ് നിലവില്‍ ഉള്ളത്. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതും രൂപയുടെ തകര്‍ചയ്ക്ക് കാരണമായി.
Keywords: New Delhi, news, National, Top-Headlines, Business, Rupee, Rupee At New Record Low, Inches Towards 82 Per Dollar.