city-gold-ad-for-blogger

നാലു പേര്‍ തീവണ്ടി തട്ടി മരിച്ചുവെന്ന് സന്ദേശം; അന്വേഷിച്ചപ്പോള്‍ ആടുകള്‍

മംഗലാപുരം: (www.kasargodvartha.com 25.05.2014) തൊക്കോട്ട് നാലുപേര്‍ തീവണ്ടിയിടിച്ച് മരിച്ചുവെന്ന സന്ദേശം നാട്ടില്‍ ആശങ്ക പരത്തി. ഉള്ളാള്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചാണ് നാലു പേര്‍ തീവണ്ടി തട്ടി മരിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചത്. മരിച്ച വിവരം തന്നെ മറ്റൊരാള്‍ അറിയിച്ചതെന്നും അജ്ഞാതന്‍ ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇതോടെ റെയില്‍വേ പോലീസും നാട്ടുകാരും തൊക്കോട്ട് റെയില്‍പാളത്തില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. നാല് ആടുകള്‍ തീവണ്ടി തട്ടി മരിച്ചുകിടക്കുന്നതായാണ് കണ്ടത്. ഫോണ്‍ സന്ദേശത്തില്‍ നാലാട് എന്നത് നാലാള്‍ എന്ന് തെറ്റിദ്ധരിക്കാനിടയായതാണ് ആശങ്കകള്‍ക്കിടയാക്കിയത്.
നാലു പേര്‍ തീവണ്ടി തട്ടി മരിച്ചുവെന്ന് സന്ദേശം; അന്വേഷിച്ചപ്പോള്‍ ആടുകള്‍

എന്നാല്‍ നാലാള്‍ മരിച്ചുവെന്ന് തന്നെയായിരുന്നു ഫോണ്‍ സന്ദേശമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ചിലപ്പോള്‍ ആരെങ്കിലും മനഃപൂര്‍വം കബളിപ്പിക്കാന്‍ വേണ്ടി നാലാള്‍ എന്ന് പറഞ്ഞതായിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതായാലും മരിച്ച ആടുകളുടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞില്ലെങ്കിലും, കൂടിനിന്നവരെല്ലാം ആട്ടിറച്ചിയുമായി സ്ഥലംവിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Phone-call, Railway, Death, National, Rumours of four persons' deaths in train accident create panic. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia