ആ വാര്‍ത്ത ശരിയല്ല; തങ്ങള്‍ ഇനിയും പറക്കും; വിശദീകരണവുമായി എയര്‍ ഇന്ത്യ
Jan 5, 2020, 11:02 IST
ന്യൂഡല്‍ഹി: (www.kasaragodvartha.com 05.01.2020) എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി രംഗത്തെത്തിയത്.
എയര്‍ ഇന്ത്യ സര്‍വ്വീസ് അവസാനിപ്പിക്കുന്നതായുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും എയര്‍ ഇന്ത്യ ഇനിയും പറക്കുകയും മുന്നിലെത്തുകയും ചെയ്യുമെന്നും ലോഹാനി പറഞ്ഞു. എയര്‍ ഇന്ത്യ ഇപ്പോഴും വലിയ വിമാനക്കമ്പനികളില്‍ ഒന്നാണ്', അശ്വനി ലോഹാനി ട്വിറ്ററിലൂടെ വ്യക്തമാക്കി.
എയര്‍ ഇന്ത്യ സര്‍വ്വീസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഷെയറുകള്‍ വിറ്റഴിക്കുന്നതായുള്ള വാര്‍ത്തകളും അശ്വനി ലോഹാനി നിഷേധിച്ചു. യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലനില്‍പ്പിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം എയര്‍ ഇന്ത്യ മാനേജ്മെന്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഷെയറുകള്‍ വിറ്റഴിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, news, Air India, National, 'Rumours' of Air India's shutdown baseless: CMD Ashwani Lohani < !- START disable copy paste -->