city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളുകള്‍ വഴി പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമം തുടങ്ങി; ഓഗസ്റ്റ് 26 ന് സംസ്ഥാ വ്യാപകമായി മത്സരപ്പരീക്ഷ

ന്യൂഡല്‍ഹി: (www.kasargodvartha.com 24.07.2017) സ്‌കൂളുകള്‍ വഴി പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമം തുടങ്ങിതായി ആരോപണം. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം സ്‌കൂളുകള്‍ വഴി പ്രചരിപ്പിക്കുന്നതിനു പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസിന്റെ തത്ത്വചിന്തയും യോഗി, മോദി സര്‍ക്കാരുകളുടെ 'നേട്ടങ്ങളും' അടിസ്ഥാനമാക്കി ഉത്തര്‍പ്രദേശിലെ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന 10 ലക്ഷം വിദ്യാര്‍ഥികള്‍ക്കു മല്‍സരപ്പരീക്ഷ നടത്താനാണു യോഗി സര്‍ക്കാരിന്റെ തീരുമാനം. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി വര്‍ഷാഘോഷ ദിനമായ ഓഗസ്റ്റ് 26നാണു സംസ്ഥാനവ്യാപകമായി മല്‍സരപ്പരീക്ഷ നടത്തുന്നത്. ഇതിനായി മൂന്നു വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാറാക്കി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്നാണു ചോദ്യങ്ങള്‍ ഉണ്ടാവുക.

സ്‌കൂളുകള്‍ വഴി പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമം തുടങ്ങി; ഓഗസ്റ്റ് 26 ന് സംസ്ഥാ വ്യാപകമായി മത്സരപ്പരീക്ഷ


ഓരോ ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 10 വിദ്യാര്‍ഥികളെ സപ്തംബര്‍ 25നു നടക്കുന്ന പരിപാടിയില്‍ വച്ച് അനുമോദിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് രാംജി ലാല്‍ സുമന്‍ പറഞ്ഞു.

Keywords:  Top-Headlines, New Delhi, National, news, Uthar Pradesh, RSS, Politics, BJP, Education, Examination, school, RSS started  to promote ideology  through schools; On August 26, conduct state wide competitive exam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia