Devara | ഗംഭീര ലുകില്‍ ജൂനിയര്‍ എന്‍ടിആര്‍; വൈറലായി 'ദേവര' ഫസ്റ്റ് ലുക് പോസ്റ്റര്‍
ഹൈദരാബാദ്: (www.kasargodvartha.com) ജൂനിയര്‍ എന്‍ടിആര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുകില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് ഫീചര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരും ആവേശത്തിലായി.
കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദൈവം എന്ന അര്‍ഥം വരുന്ന 'ദേവര' ഇന്‍ഡ്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക് സൃഷ്ടിക്കുന്ന പാന്‍ ഇന്‍ഡ്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. 2024 ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.
Keywords: News, National, Cinema, Entertainment, Devara, Film, RRR, Jr NTR, Actor, 'RRR' Star NTR Jr's 30th Film Title Confirmed As 'Devara'.