RPF Recruitment | റെയില്‍വേയില്‍ ജോലി വേണോ? 4660 എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം
* എസ്ഐ റിക്രൂട്ട്‌മെൻ്റിന് ബിരുദം നേടിയിരിക്കണം.
ന്യൂഡെൽഹി: (KasargodVartha) ഇന്ത്യൻ റെയിൽവേയിൽ ജോലിക്ക് അവസരം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF), റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (RPSF) എന്നിവയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു.
യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അവസാന തീയതി മെയ് 14 ആണ്. റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ആർപിഎഫ് കോൺസ്റ്റബിളിൻ്റെ 4208 ഒഴിവുകളാണുള്ളത്. ആർപിഎഫ് സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളുടെ എണ്ണം 452 ആണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും
* ആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്, ഉദ്യോഗാർത്ഥികൾ 10-ാം ക്ലാസ് പാസായിരിക്കണം.
* ആർപിഎഫ് എസ്ഐ റിക്രൂട്ട്‌മെൻ്റിന്, അംഗീകൃത സർവകലാശാലയിൽ ബിരുദം നേടിയിരിക്കണം.
* കോൺസ്റ്റബിൾ തസ്തികയുടെ പ്രായപരിധി 18 മുതൽ 28 വയസും എസ്ഐയ്ക്ക് 20 മുതൽ 28 വയസുവരെയുമാണ്.
* സംവരണ വിഭാഗക്കാർക്ക് നിയമങ്ങൾ അനുസരിച്ച് പരമാവധി പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുക്കൽ പ്രക്രിയ
ആർപിഎഫ് കോൺസ്റ്റബിൾ, എസ്ഐ റിക്രൂട്ട്‌മെൻ്റിനായി ഓൺലൈൻ എഴുത്തുപരീക്ഷ (CBT) ഉണ്ടായിരിക്കും. ഇതിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെൻ്റ് (PMT), ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.
ശമ്പളം
പ്രതിമാസം 35,400 രൂപയാണ് ആർപിഎഫിലെ സബ് ഇൻസ്പെക്ടറുടെ അടിസ്ഥാന ശമ്പളം. അതേസമയം ആർപിഎഫ് കോൺസ്റ്റബിളിൻ്റെ ശമ്പളം 21,700 രൂപയാണ്.
അപേക്ഷാ ഫീസ്
ഈ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ ഫീസ്, വിമുക്തഭടന്മാർ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 250 രൂപയാണ്. മറ്റ് ഉദ്യോഗാർത്ഥികൾ 500 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഫീസ് അടക്കാവുന്നതാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം?
* https://rpf(dot)indianrailways(dot)gov(dot)in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
* 'Apply Online – Recruitment of Constable/SI 2024' തിരഞ്ഞെടുക്കുക
* അടിസ്ഥാനപരവും വിദ്യാഭ്യാസപരവുമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. ആവശ്യമായ രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക
* അപേക്ഷാ ഫീസ് അടച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.