city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറില്‍ ട്രക്കിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും പരിക്ക്

മംഗലാപുരം: (www.kasargodvartha.com 21.04.2014) കാറില്‍ ട്രക്ക് ഇടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. ഉഡുപ്പി മല്‍പ്പെ സ്വദേശി മുജീബ് (42) ആണ് മരിച്ചത്. ഭാര്യ നസീമക്കും (35) മക്കള്‍ക്കുമാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് ദേശീയ പാത 66 ല്‍ കിറിമഞ്ചേശ്വരത്
താണ് അപകടമുണ്ടായത്. മുജീബ് ഓടിച്ച മാരുതി സുസുകി റിറ്റ്‌സ് കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ബൈന്തൂറിനടുത്ത ഗോളിഹൊളയിലെ ഒരു ബന്ധു വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഹൊന്നാവറില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രക്കാണ് ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബൈന്തൂര്‍ പോലീസ് കേസെടുത്തു. നസീമയും മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.

കാറില്‍ ട്രക്കിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും പരിക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച 61കാരനായ ഒമാന്‍ സ്വദേശി അറസ്റ്റില്‍

Keywords: Kirimanjeshwar, Road accident snuffs away life of one – three injured, Maruti Suzuki Ritz car, Truck, Naseema, Mujeeb , suffered injuries, Malpe near Udupi,  Golihole near Byndoor, marriage function, Manipal, treatments, Byndoor police station

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia