ആന്ധ്രയിലെ ചിറ്റൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ ബസിടിച്ച് 4 കാസര്‍കോട് സ്വദേശികള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
Mar 11, 2018, 10:20 IST
ചിറ്റൂര്‍: (www.kasargodvartha.com 11.03.2018) ആന്ധ്രയിലെ ചിറ്റൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് നാല് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കുമ്പള നായിക്കാപ്പിലെ പക്കീര ഗഡ്ഡി (65), അനുജന്‍ മഞ്ജപ്പ ഗഡ്ഡി (50), മഞ്ജപ്പ ഗഡ്ഡിയുടെ ഭാര്യ ഭാര്യ സുന്ദരി (65), കാസര്‍കോട് മധൂര്‍ സ്വദേശി സദാശിവന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിറ്റൂരിലെ ബംഗാരുപാലെം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.
ശനിയാഴ്ച രാവിലെയാണ് കാറില്‍ പക്കീര ഗഡ്ഡിയും കുടുംബവും തിരുപ്പതിയിലേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കര്‍ണാടക - ആന്ധ്ര അതിര്‍ത്തിയിലെ ചിറ്റൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, National, Accident, Death, Top-Headlines, Road accident in Chittoor, 4 dead.
< !- START disable copy paste -->