കുതിച്ചുയര്‍ന്ന് പെട്രാള്‍, ഡീസല്‍ വില; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ
Jun 9, 2021, 08:59 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.06.2021) പെട്രാള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 100ലേക്ക് കുതിക്കുകയാണ്. ബുധനാഴ്ച പെട്രോളിന് 97.65 രൂപയും ഡീസലിന് 92. 60 രൂപയുമാണ് വില.
ബുധനാഴ്ച കൊച്ചിയില്‍ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു.
Keywords: New Delhi, News, National, Business, Top-Headlines, Price, Petrol, Diesel, Rising petrol and diesel prices; Price increased 22 times in 37 days