city-gold-ad-for-blogger

മുകേഷ് അംബാനിയുടെ ഭാവി സ്വപ്നങ്ങള്‍

മുംബൈ: (www.kasargodvartha.com 25.12.2017) റിലയന്‍സ് കമ്പനിയുടെ ഭാവി സ്വപ്‌നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി. ജിയോ വഴി വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വ്യാപാരം എന്നിവയില്‍ രാജ്യത്തെ പുരോഗതിയിലെത്തിക്കുക എന്നത് റിലയന്‍സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഭാവി സ്വപ്‌നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

മുകേഷ് അംബാനിയുടെ ഭാവി സ്വപ്നങ്ങള്‍

ലോകത്തെ മികച്ച 20 കമ്പനികളിലൊന്നാവുകയാണ് റിലയന്‍സിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപേയാഗം ഗണ്യമായി കുറയും. പരിസ്ഥിതി സൗഹാര്‍ദമായിരിക്കും ഭാവിയുടെ ഇന്ധനം. ഇതിന്റെ പ്രധാന ഉല്‍പാദകരാവുക, ലോകത്തിലെ നൂതന സാങ്കേതിക വിദ്യയുടെ ഉല്‍പാദകരാവുകയും അതു വഴി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക, ലോകത്തെ വന്‍ ശക്തിയാക്കി റിലയന്‍സിനെ മാറ്റുക എന്നിവയും റിലയന്‍സിന്റെ ലക്ഷ്യങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Mumbai, National, News, Reliance, Mukesh Ambani, Top-Headlines, RIL aims to be among top 20 in the world: Mukesh Ambani.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia