UGC NET 2022 | യുജിസി നെറ്റ് 2022ന്റെ ഫലം നവംബര്‍ 5ന് പ്രഖ്യാപിക്കും
ന്യൂഡെല്‍ഹി: (www.kvartha.com) യുജിസി നെറ്റ് 2022ന്റെ (UGC NET 2022) ഫലം നവംബര്‍ അഞ്ച് ശനിയാഴ്ച പ്രഖ്യാപിക്കും. അതേസമയം ഫലം പ്രഖ്യാപിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല. ugcnet(dot)nta(dot)nic(dot)in / nta(dot)ac(dot)in എന്നീ വെബ്‌സൈറ്റുകളിലൂടെയാകും ഫലം പ്രഖ്യാപിക്കുക.
2021 ഡിസംബറിലെയും 2022 ജൂണിലെയും ലയിപ്പിച്ച പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഡഏഇ നെറ്റ് ആപ്ലികേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് യുജിസി നെറ്റ് 2022 ഫലം പരിശോധിക്കാന്‍ കഴിയും.
യുജിസി നെറ്റ് 2022 അന്തിമ ഉത്തരസൂചിക ഇപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ 81 വിഷയങ്ങളില്‍ നാല് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തി. ഈ വര്‍ഷം പരീക്ഷ എഴുതിയത് 12 ലക്ഷം പേരാണ്.
Keywords: New Delhi, News, National, Examination, Education, Result of UGC NET 2022 will be declared on 5th November.