കോവിഡ്; അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച് 31 വരെ നീട്ടി
Feb 27, 2021, 15:11 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 27.02.2021) കോവിഡിനെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച് 31 വരെ നീട്ടി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചരക്കു വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സര്‍വീസുകള്‍ അനുവദിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റു മേഖലകളില്‍ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്.