കാവേരിക്ക് വേണ്ടി 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി; കുഴൽകിണറിൽ വീണ കുട്ടി മരണത്തിന് കീഴടങ്ങി
Apr 25, 2017, 07:36 IST
ബംഗളൂരു: (www.kasargodvartha.com 25.04.2017) 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാക്കിക്കൊണ്ട് കാവേരി ജീവിതത്തോട് വിട പറഞ്ഞു. ബെളഗാവി ജില്ലയിലെ അത്താണി താലൂക്കിലുള്ള സുന്‍ജര്‍വാഡില്‍ ശനിയാഴ്ച വൈകീട്ടോടെ കാവേരി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറില്‍ അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.
400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 30 അടി താഴ്ചയില്‍ കുടുങ്ങിയ കാവേരിയെ കയറും കൊക്കകളും ഉപേയാഗിച്ച് പൊക്കിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക കാമറകള്‍ ഉപയോഗിച്ച് കുട്ടിയുടെ വസ്ത്രവും കൈയും കണ്ടതോടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴാതിരിക്കാന്‍ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി സമീപത്ത് 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഞ്ഞൂറോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
അപകടമുണ്ടായതു മുതല്‍ കാവേരിയെ ജീവിതത്തിലേക്ക് തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും ഒപ്പം നാട്ടുകാരെയും മരണവാര്‍ത്ത ഏറെ ദു:ഖത്തിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Rescue operations fail to save Kavery. Over 55 hours of efforts by 500 rescue personnel failed to save the life of Kaveri was declared dead late on Monday after her body was lifted from the bore well.
Keywords: Death, Girl, Borewell, National, Helping Hands, Obituary, Parents, Disaster Management, Bangalore, Rescue, Failed, Relatives, Camera.