city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നാര്‍ അപകടാവസ്ഥയിൽ; ബി ജെ പി സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യപ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി

ന്യൂഡല്‍ഹി: (www.kasargodvartha.com 21.04.2017) മൂന്നാര്‍ അപകടാവസ്ഥയിലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗധരി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാനനേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഭൗമ വിദഗ്ധന്‍ കൂടിയായ സി ആര്‍ ചൗധരിയെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കൈമാറി. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാര്‍ അപകടാവസ്ഥയിൽ; ബി ജെ പി സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യപ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി

ഈ പ്രദേശത്തെ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലും വഴികള്‍ ഇടുങ്ങിയതുമാണെന്നും അതിനാല്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെട്ടെന്ന് താഴ്ന്നുപോകുന്ന മണ്ണാണ് മൂന്നാറിലുള്ളത്. ഈ മണ്ണില്‍ അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് കൂടുതലെന്നും ഇതോടൊപ്പം വനനശീകരണം വ്യാപകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Report says Moonar is in dangerous Conditions

Keywords: New Delhi, centre, Report, Protect, Prime Minister, BJP, Moonar, Risk, Government, Central Government, Buildings, Road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia