ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം വെളിപ്പെടുത്തിയെന്ന ആരോപണം; രാഹുല്‍ഗാന്ധിയുടെ അകൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍
Aug 11, 2021, 16:51 IST
ന്യൂഡെൽഹി: (www.kasargodvartha.com 11.08.2021) ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം വെളിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് നീക്കിയെന്നും അകൗണ്ട് മരവിപ്പിച്ചെന്നും ട്വിറ്റര്‍.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ ഹൈകോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അകൗണ്ട് ലോക് ചെയ്യുകയും ചെയ്തു- ട്വിറ്റര്‍ ഇൻഡ്യ ന്യൂഡെൽഹിയിൽ ഹൈകോടതിയില്‍ അറിയിച്ചു. പരാതിക്കാരന്‍ കേസിലേക്ക് അനാവശ്യമായി ട്വിറ്ററിനെ വലിച്ചിഴച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 27ലേക്ക് മാറ്റി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തിരിച്ചറിയപ്പെടുന്ന വിവരം വെളിപ്പെടുത്തി എന്നതിനാണ് മകരന്ദ് സുരേഷ് മദ്‌ലേകര്‍ എന്നയാള്‍ പരാതി കൊടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Keywords: News, New Delhi, National, India, Rahul_Gandhi, Social-Media, Removed Tweet, Locked Rahul Gandhi's Account: Twitter To Court After Violation.
< !- START disable copy paste -->