എയര്‍ ഇന്ത്യ വീണ്ടും പണിപറ്റിച്ചു; ഉംറ നിര്‍വഹിച്ച് മടങ്ങിയ 450 പേരുമായി കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം ഡെല്‍ഹിയില്‍ ഇറക്കി
Jun 17, 2015, 16:46 IST
വിമാനത്തില്‍ യാത്രക്കാരുടെ ബഹളം
ഡെല്‍ഹി: (www.kasargodvartha.com 17/06/2015) എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും മലയാളി യാത്രക്കാരോട് പണിപറ്റിച്ചു. ഉംറ നിര്‍വഹിച്ച് ജിദ്ദയില്‍നിന്നും മടങ്ങിയ 450 യാത്രക്കാരുമായി വന്ന വിമാനം കൊച്ചിയില്‍ ഇറക്കാതെ ഡെല്‍ഹിയില്‍ ഇറക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാലാണ് വിമാനം കൊച്ചിയില്‍ ഇറക്കാന്‍ കഴിയാതെ ഡെല്‍ഹിയില്‍ ഇറക്കേണ്ടിവന്നതെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ വിശദീകരണം.
രാവിലെ 7.05ന് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനമാണ് 11 മണിയോടെ ഡെല്‍ഹിയില്‍ ഇറക്കിയത്. യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മദീനയില്‍നിന്നും ബസ് മാര്‍ഗമാണ് പലരും ജിദ്ദയിലെത്തിയത്. ഇവിടെനിന്നും നേരെ വിമാനത്താവളത്തിലേക്ക് പോയതിനാല്‍ ഇവര്‍ക്ക് വിശ്രമവും മറ്റും ലഭിച്ചിരുന്നില്ല.
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇപ്പോഴും വിമാനത്തില്‍തന്നെ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും നല്‍കി പ്രതിഷേധം തണുപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിച്ചിരുന്നു. പറഞ്ഞതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് ജിദ്ദയില്‍ നിന്നും വിമാനം പുറപ്പെട്ടതെന്ന് ഫ്‌ളൈറ്റിലുള്ള കാസര്‍കോട് ചേരങ്കൈ സ്വദേശി ഹാരിസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പുലര്‍ച്ചെ 3.15നാണ് ജിദ്ദയില്‍ നിന്നും എ.ഐ. 964 നമ്പര്‍ ബോയിംഗ് വിമാനം കൊച്ചിയിലേക്ക് പറന്നത്. വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെടാന്‍ വൈകിയതിന് കാരണം സാങ്കേതിക തകരാറാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഡെല്‍ഹിയില്‍ വൈകിട്ട് നാല് മണിയോടെ ഫ്‌ളൈറ്റ് എഞ്ചിനീയര്‍മാരും മറ്റും എത്തി വിമാനം പരിശോധിച്ച് ഒന്നര മണിക്കൂറിനുള്ളില്‍ കൊച്ചിയിലേക്ക് പുറപ്പെടാന്‍ കഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫ്‌ളൈറ്റിലുള്ളവരില്‍ 250 പേര്‍ കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം ഭാഗത്തുള്ളവരാണ്. മംഗലാപുരത്തെ അല്‍ സബീല്‍ ഉംറ ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഉംറ നിര്‍വഹിക്കാനായി മദീനയിലേക്ക് പോയത്. ഈ ഗ്രൂപ്പില്‍നിന്നും മാത്രം 157 പേരാണ് ഉള്ളത്. വിമാനത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരായ 30 ഓളം പേരുണ്ട്. ചേരങ്കൈയിലെ ഹാരിസിനൊപ്പം ഭാര്യയും മക്കളും മറ്റുമടക്കം കുടുംബത്തിലെ ആറ് പേരും ഉള്‍പെട്ടിട്ടുണ്ട്.

Keywords: New Delhi, Air India, Kasaragod, National, Umrah Group, Kochi, Delhi Airport, Reluctance of Air India again.
Advertisement: