city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Elephant | 'നാടുകടത്തിയ' കാട്ടുകൊമ്പൻ ദ്രോണ 100 കിലോമീറ്റർ നടന്ന് വീണ്ടും കുടക് തോട്ടങ്ങളിൽ തിരിച്ചെത്തി

മടിക്കേരി: (www.kasargodvartha.com) വീരാജ്പേട്ട മേഖലയിലെ കർഷകർക്ക് വിളനാശ ഭീഷണി ഉയർത്തി കാട്ടുകൊമ്പൻ ദ്രോണ കുടകിൽ തിരിച്ചെത്തി. എച് ഡി കൊടെ സങ്കേതത്തിൽ നിന്ന് 20 ദിവസം കൊണ്ടാണ് 100 കിലോമീറ്റർ താണ്ടി ആന ഇഷ്ടപ്പെട്ട ആവാസ വ്യവസ്ഥ പരിസരത്തെത്തിയത്. നാട്ടിൽ ഇറങ്ങി കാപ്പിത്തോട്ടങ്ങളിൽ ഉൾപെടെ നാശനഷ്ടം വരുത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്ന പിടികൂടി കൊടെയിൽ കൊണ്ടുപോയത്.

Wild Elephant | 'നാടുകടത്തിയ' കാട്ടുകൊമ്പൻ ദ്രോണ 100 കിലോമീറ്റർ നടന്ന് വീണ്ടും കുടക് തോട്ടങ്ങളിൽ തിരിച്ചെത്തി

കമ്പക്കയറുകളിൽ ബന്ധിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയപ്പോൾ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ ഞായറാഴ്ച ആന വീണ്ടും പിടികൂടിയ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. വനം അധികൃതർ ചാർത്തിയ ദ്രോണ എന്ന പേരും റേഡിയോ കോളറും മെരുക്കിയ കാല അടയാളമായി ഒപ്പമുണ്ട്. സിദ്ധാപുര, മൽഡേർ, ചെന്നഗി, പൊളിബെട്ട മേഖലയിലെ കർഷകർ ഭീതിയിലാണ്.

കാട്ടാനകൾ കൃഷിനശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് കുടക് അമ്മതി ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മണ്ഡേപ്പണ്ട പ്രവീൺ ബൊപ്പയ്യ പറഞ്ഞു. തൊഴിലാളി യൂണിയൻ നേതാവ് കെ മാധവും ഇതേ ആവശ്യം ഉന്നയിച്ചു. ദ്രോണയെ ആന സങ്കേതത്തിലേക്ക് വീണ്ടും കൊണ്ടുപോവും എന്ന് വീരാജ്പേട്ട ഡിഎഫ്ഒ ശരണബാസപ്പ അറിയിച്ചു.

Keywords: News, National, Karnataka, Wild Elephant, Virajpet, Kodagu, Farmer, Complaint, Relocated tusker travels from H D Kote to Kodagu.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia