ഏപ്രില്‍ 15 കഴിഞ്ഞിട്ടും ജിയോ ഓഫര്‍ കഴിഞ്ഞിട്ടില്ലേ; മുട്ടന്‍ പണിയുമായി ജിയോ
Apr 18, 2017, 11:23 IST
മുംബൈ: (www.kasargodvartha.com 18.04.2017) ഏപ്രില്‍ 15 കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ സന്തോഷിക്കണ്ട. മുട്ടന്‍ പണി നല്‍കാന്‍ ജിയോ ഒരുങ്ങുകയാണ്. എന്താന്നല്ലേ, സൗജന്യ ഓഫര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം റദ്ദാക്കാനൊരുങ്ങുകയാണ് ജിയോ. നിലവില്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ റദ്ദാക്കാനാണ് ജിയോ തീരുമാനം.
കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ജിയോ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കും. എന്നിട്ടും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷന്‍ ഘട്ടംഘട്ടമായി റദ്ദാക്കുന്നതായിരിക്കും. ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറാണ് പുതിയ പ്ലാന്‍. പ്രൈം അംഗത്വം എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഇപ്പോള്‍ ഈ ഓഫര്‍ ലഭ്യമാണ്.
പ്രൈം കസ്റ്റമര്‍ക്ക് ജിയോയുടെ 303 രൂപ ഓഫര്‍ കൂടുതല്‍ ജനകീയമായി അവതരിപ്പിക്കുകയും ചെയ്തു. 303 രൂപയ്ക്ക് 30 ദിവസത്തേക്ക് ദിവസം ഒരു ജിബി ഉണ്ടായിരുന്നത് 309 രൂപയ്ക്ക് ഒരു ജിബി പരിധിയില്‍ 84 ദിവസമായി വര്‍ധിപ്പിച്ചു. നിലവില്‍ സിം ഉപയോഗിക്കുന്ന ഇതുവരെ റീചാര്‍ജ് ചെയ്യാത്തവര്‍ക്ക് 408 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ ലഭിക്കും.
408 രൂപയില്‍ 99 രൂപ പ്രൈം അംഗത്വത്തിനും 309 രൂപ ഓഫറിനുമാണ്. നിലവില്‍ പ്രൈം അംഗത്വം ഉള്ളവര്‍ 309 മാത്രം റീചാര്‍ജ് ചെയ്താല്‍ ഈ ഓഫര്‍ ലഭിക്കും. കൂടാതെ പ്രൈം കസ്റ്റമര്‍ക്ക് 509 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 608 രൂപയ്ക്കും പ്രതിദിനം രണ്ട് ജിബി 4 ജി ഡാറ്റ് 84 ദിവസത്തേക്കും ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Top-Headlines, Kerala, National, Sim card, Offer, News, Mumbai, Reliance, Jio, Block, Reliance Jio to block unverified SIM cards.