city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കോട്ട ആക്രമണ കേസ്; സുഖ്‌ദേവ് സിങ് അറസ്റ്റില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 08.02.2021)  റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ സുഖ്‌ദേവ് സിങ് അറസ്റ്റില്‍. ഇതോടെ റിപബ്ലിക് ദിന അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ സുഖ്‌ദേവിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഢിഗഢില്‍ നിന്നാണ് ഇയാളെ ഡെല്‍ഹി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 10 ദിവസമായി ഡെല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സുഖ്‌ദേവ് സിങിനെ അന്വേഷിക്കുകയായിരുന്നു. 

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ചണ്ഢിഗഢിലെത്തിയത്. സെന്റേര മാളിനടുത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ ഡെല്‍ഹി അതിര്‍ത്തികളിലെ സമരം 75-ാം ദിവസത്തിലേക്ക് കടന്നു. ഡെല്‍ഹി അതിര്‍ത്തികള്‍ക്കൊപ്പം പ്രാദേശികതലത്തിലേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

ചെങ്കോട്ട ആക്രമണ കേസ്; സുഖ്‌ദേവ് സിങ് അറസ്റ്റില്‍

Keywords: New Delhi, news, National, arrest, Top-Headlines, Police, farmer, Protest, Red Fort violence: Delhi Police nab wanted Sukhdev Singh from Chandigarh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia