city-gold-ad-for-blogger

നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരെ നിയമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 07/12/2016) രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുവാനും സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും നെഹ്‌റു യുവകേന്ദ്ര നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരെ നിയമിക്കുന്നു. 2016 ഏപ്രില്‍ ഒന്നിന് 18വയസ്സ് പൂര്‍ത്തിയായ 25 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉളളവരായിരിക്കണം.

എന്‍ എസ് എസ്, എന്‍ സി സി, യൂത്ത് ക്ലബ്ബ്, മഹിളാസമാജം വളണ്ടിയര്‍മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ബ്ലോക്കടിസ്ഥാനത്തിലാണ് നിയമനം. റഗുലറായി പഠിക്കുന്നവരും, മറ്റ് ജോലിയുളളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രതിമാസം 5000 രൂപ ഹോണറേറിയമായി ലഭിക്കും. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 14. താല്‍പര്യമുളളവര്‍ അപേക്ഷാ ഫോമിനായി കാസര്‍കോട് സിവില്‍ സ്റ്റേഷനിലുളള നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256812.

നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരെ നിയമിക്കുന്നു

Keywords: Kasaragod, National, Youth, Volunteers, Recruitment, Government, Development, NYC, SSLC, Education, Qualification, Recruitments for National youth Volunteers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia