ദേശീയ പഞ്ചഗുസ്തി വിജയിക്ക് സ്വീകരണം നല്‍കി
May 24, 2017, 16:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2017) ദേശീയ പഞ്ചഗുസ്തി വിജയിക്ക് സ്വീകരണം നല്‍കി. ഡല്‍ഹിയില്‍ വെച്ച് നടന്ന 41ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ജൂനിയര്‍ 60 കിലോ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ലയണ്‍സ് ജിമ്മിലെ ജിതിന്‍ കൃഷ്ണനാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ പഞ്ചഗുസ്തി അസോസിയഷന്‍ സ്വീകരണം നല്‍കിയത്.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ബൊക്ക നല്‍കി സ്വീകരിച്ചു. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം വി പ്രദീഷ്, ജില്ലാ ട്രഷറര്‍ സുരേഷ് മോഹന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, ശ്രീഹരി, രാജേഷ് കടിക്കാല്‍, അജീഷ് സൗത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, News, Sports, Winner, Reception for National wrestling champion.
Keywords: Kanhangad, Kerala, News, Sports, Winner, Reception for National wrestling champion.