city-gold-ad-for-blogger

പുതിയ കോച്ച് കൊച്ചിയിലെത്തി; മഞ്ഞപ്പടയുടെ ആവേശത്തില്‍ കണ്ണുതള്ളി മ്യൂളന്‍സ്റ്റീന്‍, വീഡിയോ

കൊച്ചി: (www.kasargodvartha.com 24.07.2017) കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് റീന്‍ മ്യൂളന്‍സ്റ്റീന് വിമാനത്താവളത്തില്‍ ഗംഭീരവരവേല്‍പ്പ്. മഞ്ഞപ്പടയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ റെനിക്ക് വെല്‍കം ചാണ്ട്‌സും പാടിക്കൊണ്ടാണ് മഞ്ഞപ്പട ആരാധകര്‍ വരവേല്‍പ്പ് ഒരുക്കിയത്.

പുതിയ കോച്ച് കൊച്ചിയിലെത്തി; മഞ്ഞപ്പടയുടെ ആവേശത്തില്‍ കണ്ണുതള്ളി മ്യൂളന്‍സ്റ്റീന്‍, വീഡിയോ


'ഈ സ്വീകരണത്തില്‍ സന്തോഷമുണ്ട്, ഇങ്ങനെയുള്ള ആരാധകര്‍ ഉള്ളതില്‍ അഭിമാനം കൊള്ളുന്നു' എന്നായിരുന്നു റെനി വരവേല്‍പ്പിനെ കുറിച്ച് പ്രതികരിച്ചത്. ഇത്രയും വലിയ ആരാധക പിന്തുണ കേരള ബ്ലാസ്‌റ്റേഴ്‌സിനുണ്ടെന്നത് അറിയാമായിരുന്നുവെന്നും റെനി പറഞ്ഞു. മുംബൈയില്‍ ഞായറാഴ്ച നടന്ന ഡ്രാഫ്റ്റും ഒപ്പം ഇയാന്‍ ഹ്യൂമുമായുള്ള സൈനിംഗും തീര്‍പ്പാക്കിയതിനു ശേഷമാണ് മ്യൂളന്‍സ്റ്റീന്‍ കേരളത്തിലേക്കെത്തിയത്.

തങ്ങളുടെ ഒപ്പം മികച്ച താരങ്ങള്‍ ഉണ്ടെന്നും ആ താരങ്ങളും താനും ചേര്‍ന്ന് ആരാധകര്‍ക്കും അഭിമാനിക്കാനുള്ള വക നല്‍കുമെന്നും റെനി ഉറപ്പു നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, Football, news, Sports, India, National, Top-Headlines, reception for Kerala blasters coach Rene Meulensteen.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia