പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
Feb 5, 2021, 10:47 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 05.02.2021) പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ 3.35 ശതമാനമാണ്.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയം പ്രഖ്യാപിച്ചത്. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായത് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കുകളില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.
Keywords: New Delhi, news, National, Top-Headlines, Business, Bank, RBI holds rates steady, maintains accommodative stance