കസ്റ്റഡിയിലെടുത്ത 45 കിലോ കഞ്ചാവ് എലികള്‍ തിന്നുതീര്‍ത്തെന്ന്; പോലീസിന്റെ വിചിത്ര വാദം കേട്ട് ജഡ്ജിയും ഒന്നമ്പരന്നു
Aug 25, 2017, 22:11 IST
പാറ്റ്‌ന: (www.kasargodvartha.com 25.08.2017) പോലീസിന്റെ വിചിത്ര വാദം കേട്ട് ജഡ്ജിയും അമ്പരന്നുപോയി. കസ്റ്റഡിയിലെടുത്ത 145 കിലോ കഞ്ചാവില്‍ 45 കിലോ കഞ്ചാവ് എലികള്‍ തിന്നുതീര്‍ത്തെന്നാണ് തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് പറഞ്ഞത്. ഇതൊക്കെ കേട്ടാല്‍ ആരും അമ്പരന്നു പോകും. ജാര്‍ഖണ്ഡിലാണ് സംഭവം.
2016 മെയ് മാസത്തില്‍ ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവ് ബേര്‍വഡ പോലീസ് പിടികൂടുകയും കാറിലുണ്ടായിരുന്ന ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെ പോലീസ് ചെയ്യുകയും ചെയ്തിരുന്നു. തൊണ്ടിമുതലായ കഞ്ചാവ് ബേര്‍വഡ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍റൂമിലാണ് സൂക്ഷിച്ചിരുന്നത്.
കേസിന്റെ വിചാരണയ്ക്കിടെ പിടികൂടിയ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ദിനേഷ് കുമാര്‍ വിചിത്രമായ വിശദീകരണം നല്‍കിയത്. തൊണ്ടിമുതലായ 145 കിലോ കഞ്ചാവ് പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 100 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Photo Credit: Syamal/HT illustration.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Top-Headlines, News, Case, Court, Ganja, Bihar, Rats did it: Jharkhand police blame rodents for missing marijuana.