അന്നം മുട്ടും: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയില്ല; അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടുന്നു
May 1, 2017, 09:42 IST
തിരുവനന്തപുരം: (www.kasargodvartha.com 01.05.2017) സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രര്‍ക്കാര്‍ വെട്ടിക്കുറച്ചതിലും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്.
ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2013 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ നിയമം ആവിഷ്‌കരിക്കുകയും 2014 ജനുവരിക്കുള്ളില്‍ ഈ നിയമം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഏപ്രില്‍ ഒന്നിന് ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇത് റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം നടത്തുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. 2015ല്‍ ഒഡീഷയില്‍ നിയമം പാസാക്കിയെങ്കിലും കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയിരുന്നില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമം നടപ്പിലാക്കുന്നതിന് ഏഴ് തവണ് സമയം നീട്ടി ചോദിച്ചിരുന്നുവെന്ന വിവാദവും ഉയര്‍ന്ന് കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Ration Dealers starts Indefinite Strike from Monday
Keywords: Thiruvananthapuram, Ration Shop, strike, State, Central Government, Law, Food, Minister,, Orissa, Kerala, Tamil Nadu.