city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kollur Temple | കൊല്ലൂര്‍ രഥോത്സവത്തിന് സാക്ഷികളായി വന്‍ജനക്കൂട്ടം; ബുധനാഴ്ച വിദ്യാരംഭം

മംഗ്‌ളുറു: (www.kasargodvartha.com) മഹാ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന രഥോത്സവത്തിന് സാക്ഷികളായി ആയിരങ്ങള്‍. പുഷ്പാലംകൃത രഥത്തിലാണ് ദേവി എഴുന്നള്ളിയത്. പുലര്‍ചെ മൂന്ന് മണിക്ക് നട തുറന്ന ശേഷം ഉഷ്ണകാല പൂജ, ഉച്ച പൂജ എന്നിവയ്ക്കു ശേഷം നടയടച്ചു. ദീപാരാധന നട തുറന്ന് ചണ്ടിയാഗം നടന്ന ശേഷമാണ് ഉച്ചക്ക് ഒരു മണിയോടെ ദേവിയെ വഹിച്ചുള്ള രഥം നീങ്ങിയത്.
               
Kollur Temple | കൊല്ലൂര്‍ രഥോത്സവത്തിന് സാക്ഷികളായി വന്‍ജനക്കൂട്ടം; ബുധനാഴ്ച വിദ്യാരംഭം

തിരക്ക് കാരണം നിരവധി പേര്‍ക്ക് രഥോത്സവം കാണാന്‍ ക്ഷേത്രത്തിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. നാലമ്പലം ചുറ്റിയ ശേഷം രഥത്തില്‍നിന്ന് തന്ത്രിമാര്‍ ഭക്തര്‍ക്കായി എറിഞ്ഞ നാണയത്തുട്ടുകള്‍
കൈക്കലാക്കാന്‍ ഭക്തര്‍ ആവേശത്തോടെ മുന്നോട്ട് വന്നു. നാണയത്തുട്ടുകള്‍ ലഭിച്ചാല്‍ സര്‍വൈശ്വര്യം വരുമെന്നാണ് വിശ്വാസം. നവരാത്രി നാളുകളില്‍ കൊല്ലൂരിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് കേരളത്തില്‍നിന്നാണ്. കര്‍ണാടകയില്‍നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ആളുകളും എത്താറുണ്ട്.
               
Kollur Temple | കൊല്ലൂര്‍ രഥോത്സവത്തിന് സാക്ഷികളായി വന്‍ജനക്കൂട്ടം; ബുധനാഴ്ച വിദ്യാരംഭം

കോവിഡ് മഹാമാരി മൂലം രണ്ടുവര്‍ഷമായി നവരാത്രി നാളുകളില്‍ ചുരുക്കം ചില ഭക്തര്‍ക്ക് മാത്രമാണ് മുകാംബിയിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത്. രോഗഭീതിയും നിയന്ത്രണങ്ങളും നീങ്ങിയതോടെ ഇത്തവണ വന്‍ തിരക്കായിരുന്നു. ബുധനാഴ്ച വിജയദശമിനാളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. മുന്‍കൂട്ടിയുള്ള ബുകിംഗ് സ്വീകരിക്കുന്നതിനാല്‍ നിരവധി കുരുന്നുകളെയും കൊണ്ടാണ് മാതാപിതാക്കള്‍ മൂകാംബിക ദേവിയുടെ സന്നിധിയായ സരസ്വതി മണ്ഡപത്തില്‍ എത്തുന്നത്.

Keywords:  Latest-News, Karnataka, National, Top-Headlines, Religion, Temple Fest, Temple, Festival, Celebration, Navarathri-Celebration, Rathotsavam, Vidyarambham, Kollur Mookambika Temple, Rathotsavam and Vidyarambham in Kollur Mookambika Temple.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia