city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃതമായി ആയുധം കൈവശം വെച്ച കേസ്: റഷീദ് മലബാരി കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച

മംഗലാപുരം: അധോലോക നായകനും ചോട്ടാഷക്കീലിന്റെ അടുത്ത അനുയായിയുമായ റഷീദ് മലബാരിയെ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

മംഗലാപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജെ.ബി. നായ്ക്ക് ആണ് മലബാരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഉള്ളാള്‍ പോലീസ് സമര്‍പിച്ച കുറ്റപത്രത്തിലാണ് മലബാരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. റഷീദ് മലബാരി, മുഹമ്മദ് ഹാഷിം, മുംബൈയിലെ സഹില്‍ ഇസ്മായില്‍ ഷേക്ക്, കാസര്‍കോട് ചട്ടഞ്ചാലിലെ സയാഫ്, കാപ്പിലെ സാഹിബ് ഇബ്രാഹിം എന്നിവരടക്കം എട്ടുപേരെ 2009 മാര്‍ച്ച് ഒമ്പതിന് ചട്ടഞ്ചാലില്‍ വെച്ച് വെങ്കിടേഷ് പ്രസന്നയുടെ നേതൃത്വത്തിലുള്ള ഡി.സി.ഐ.ബി. സ്‌ക്വാഡ് ആണ് അറസ്റ്റുചെയ്തത്.
അനധികൃതമായി ആയുധം കൈവശം വെച്ച കേസ്: റഷീദ് മലബാരി കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച

എ. 9 എം.എം പിസ്റ്റലുകള്‍ ഇവരില്‍ നിന്നും സ്‌ക്വാഡ് പിടികൂടിയിരുന്നു. 2002ല്‍ ബാങ്കോക്കില്‍വെച്ച് ചോട്ടാരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലും റഷീദ് മലബാരി പ്രതിയാണ്. ചോട്ടാരാജന്‍ സംഘാംഗങ്ങളായ ജനം, പ്രശാന്ത് എന്നിവരെ കൊലപ്പെടുത്തിയ കേസിലും, പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്താലിക്ക് തുടങ്ങിയ വി.എച്ച്.പി. നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന കേസിലും മലബാരിയെ പോലീസ് തിരയുകയായിരുന്നു.

Also read:
മുംബൈ ബലാല്‍സംഗക്കേസിലെ പ്രതി ക്രൈംബ്രാഞ്ച് ഓഫീസറെ 80 പ്രാവശ്യം വിളിച്ചു
Keywords: Justice J.B. Nayak, Rashid Malbari, Ullal Police, DCIB squad police, Venkatesh Prasanna, Arrest, A 9 mm pistol, Seized, Murder Attempt, Chota Rajan, Bangkok, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia