30 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അപൂര്‍വ്വ ഹൃദയ ശസ്ത്രക്രിയ
Jul 11, 2014, 16:35 IST
മംഗലാപുരം: (www.kasargodvartha.com 11.07.2014) 30 ദിവസം മാത്രം പ്രായമായ കുഞ്ഞിന് നടത്തിയ അപൂര്‍വ്വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി. മംഗലാപുരം ഇന്‍ഡിയാന ഹോസ്പിറ്റലിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മകള്‍ക്കാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ദമ്പതികള്‍ തയ്യാറായില്ല.
ശ്വാസതടസത്തെ തുടര്‍ന്ന് കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മംഗലാപുരത്തെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ആനന്ദിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 15 ദിവസം മാത്രം പ്രായമായ കുട്ടിക്ക് ഹൃദയത്തില്‍ തകരാറുള്ളതായി കണ്ടെത്തി.
ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ധമനികളില്‍ രക്തത്തില്‍ നീല നിലം കലരുന്നതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രക്തകുഴലില്‍ അപൂര്‍വമായി കാണുന്ന 'ടോട്ട അനോമലസ് പള്‍മണറി വീനസ് കണക്ഷനിലുള്ള തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. കുട്ടിയെ കൂടുതല്‍ നിരീക്ഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ബൈപാസ് മെഷീന്‍ ഘടിപ്പിച്ച് ഓപ്പറേഷന് വിധേയമാക്കിയത്.
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യൂസഫ് കുമ്പള, ഡോ. കെ.ടി ആനന്ദ്, ഡോ. ചേതനാ ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. ശസ്ത്രക്രിയയില്‍ വിജയം വരിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. ദക്ഷിണേന്ത്യയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് ഡോ. ആനന്ദ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Mangalore, Hospital, National, Indiana Hospital, Baby, Operation.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067