രാംകോ ഗ്രൂപ്പ് ചെയര്‍മാന്‍ പി ആര്‍ രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു
May 12, 2017, 07:04 IST
ചെന്നൈ: (www.kasargodvartha.com 12/05/2017) രാംകോ ഗ്രൂപ്പ് സ്ഥാപകന്‍ പി എ സി രാമസ്വാമി രാജയുടെ മകനും രാംകോ ഗ്രൂപ്പ് ചെയര്‍മാനുമായ പി ആര്‍ രാമസുബ്രഹ്മണ്യ രാജ(82)അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ചെന്നൈയിലുള്ള ബ്രിട്ടീഷ് ടെക്‌സ്‌റ്റൈല്‍ മില്ലില്‍ അപ്രന്റീസ് ആയി ജോലിയില്‍ പ്രവേശിച്ച രാമസുബ്രഹ്മണ്യ രാജ 1962ല്‍ പിതാവ് മരിച്ചതോടെ രാംകോ ഗ്രൂപ്പ് കമ്പനികളുടെ നേതൃത്വമേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് രാംകോ ഗ്രൂപ്പ് 100 കോടി ഡോളര്‍ ആസ്തിയുള്ള ഗ്രൂപ്പായി വളര്‍ന്നു വന്ന് പ്രശസ്തിയാര്‍ജിച്ചത്.
രാജ്യത്തെ അഞ്ചാമത്തെ സിമന്റ് കമ്പനിയായി സ്ഥാനം പിടിച്ച രാംകോയെ കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇന്‍ഡസ്ട്രീസ്, രാജപാളയം മില്‍സ്, തഞ്ചാവൂര്‍ സ്പിന്നിങ് മില്‍സ് എന്നീ വിവിധ കമ്പനികളും ഗ്രൂപ്പിനു കീഴിലുണ്ട്. 1938ല്‍ നെയ്ത്ത് മില്ലുമായി തുടക്കമിട്ട രാംകോ നിലവില്‍ സിമന്റ്, നെയ്ത്തു കമ്പനി, ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും പ്രശസ്തമാണ്.
ഭാര്യ: ആര്‍ സുദര്‍ശനം. ആര്‍ നളിന രാമലക്ഷ്മി (എംഡി, രാമരാജു സര്‍ജിക്കല്‍ കോട്ടണ്‍ മില്‍സ്), എസ് ശാരദ ദീപ (എംഡി ശ്രീവിഷ്ണു ശങ്കര്‍ മില്‍സ് ), പി ആര്‍ വെങ്കിട്ടരാമ രാജ (രാംകോ സിസ്റ്റംസ് മേധാവി) എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Ramco group chairman Ramasubrahmaneya Rajha passes away
Keywords: Chennai, Death, Obituary, Ramco Group, British Textile Mill, Country, IT, Education, Industry, Treatment, Disease, Chairman.