city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

R'Day Tableau | മുന്നിൽ രാംലല്ല, പിന്നിൽ ഋഷിമാർ; 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധേയമായി ഉത്തർപ്രദേശിൻ്റെ ടാബ്ലോ; വീഡിയോ!

ന്യൂഡെൽഹി: (KasargodVartha) പലതുകൊണ്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് വളരെ സവിശേഷമായിരുന്നു. 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ പരേഡില്‍ പങ്കെടുത്തത്. ഇതിൽ ഉത്തർപ്രദേശിൻ്റെ ടാബ്ലോ സവിശേഷവും ആകർഷണവുമായി. അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം.
   
R'Day Tableau | മുന്നിൽ രാംലല്ല, പിന്നിൽ ഋഷിമാർ; 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധേയമായി ഉത്തർപ്രദേശിൻ്റെ ടാബ്ലോ; വീഡിയോ!

ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയിൽ കാണിച്ചിരിക്കുന്നു. അതേ സമയം, ഋഷിമാർ പുറകിൽ ആരാധിക്കുന്നതും കാണാം. ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവിൽ ജനങ്ങൾക്കിടയിലെ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദീപങ്ങളും ചുറ്റും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശത്തും 'രാംലാല്ല'യെ സ്വീകരിക്കാൻ സ്ത്രീകൾ നൃത്തം ചെയ്യുന്നതും കാണാം.


ആദ്യമായി സൈനിക ബാൻഡിന് പകരം ശംഖും താളവും മുഴക്കിയാണ് ഇത്തവണ കർത്തവ്യപഥിൽ പരേഡ് ആരംഭിച്ചത്. പരേഡിലും ബാൻഡിലും മാര്‍ച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുള്‍പ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരന്നത് വനിതകള്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി 'വികസിത ഇന്ത്യ', 'ഇന്ത്യ - ജനാധിപത്യത്തിൻ്റെ മാതാവ്' എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം. 13,000-ലധികം വിശിഷ്ടാതിഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.

Keywords: News, National, New Delhi, Republic Day, Ram Lalla consecration in Ayodhya showcased in UP's Republic Day tableau.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia