മുതിര്‍ന്ന അഭിഭാഷകനും കേന്ദ്ര മന്ത്രിയുമായിരുന്ന രാം ജേഠ്മലാനി അന്തരിച്ചു
Sep 8, 2019, 10:39 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 08/09/2019) മുതിര്‍ന്ന അഭിഭാഷകനും കേന്ദ്ര മന്ത്രിയുമായിരുന്ന രാം ജേഠ്മലാനി(95) അന്തരിച്ചു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.വാജ്പേയി മന്ത്രി സഭയില്‍ നിയമം, അര്‍ബന്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുളള മലാനി പ്രമാദമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിഭാഷകരംഗത്തെ വിമതന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന വ്യക്തിയായിരുന്നു രാം ജേഠ്മലാനി.
രാജീവ് ഗാന്ധി വധക്കേസ്, സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി, അഫ്‌സല്‍ ഗുരു കേസ്, ജസീക്കാലാല്‍ കൊലപാതകം തുടങ്ങിയ നിരവധി പ്രമാദമാര്‍ന്ന കേസുകള്‍ മലാനി കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് തവണ ബി.ജെ.പി എംപിയായിരുന്ന മലാനി വാജ്പേയി മന്ത്രി സഭയിലെ പ്രാതിനിധ്യത്തിന് ശേഷം 2004ല്‍ വാജ്പേയിക്ക് എതിരായും മത്സരിക്കുകയുണ്ടായി. 2010ല്‍ സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1923 സെപ്തംബര്‍ 14ന് സിന്ധ് പ്രവിശ്യയിലെ സിഖര്‍പൂറിലാണ് രാം ജേഠ്മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജേഠ്മലാനി എന്നതായിരുന്നു മുഴുവന്‍ പേര്. സ്‌കൂള്‍ പഠനകാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ഡബിള്‍ പ്രൊമോഷന്‍ കരസ്ഥമാക്കിയ മലാനി പതിമൂന്നാമത്തെ വയസില്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് പതിനേഴാം വയസില്‍ നിയമബിരുദം കരസ്ഥമാക്കുകയും തൊട്ടടുത്ത വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. അന്നത്തെ കാലത്ത് 21 വയസില്‍ മാത്രമേ ഒരാള്‍ക്ക് അഭിഭാഷകനാകാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തന്റെ കാര്യത്തില്‍ പ്രത്യേകപരിഗണന ലഭിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രാം ജേഠ്മലാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, National, Death, Obituary, Top-Headlines,Ram Jed malani passed away