city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച് 31 ന്; പോരാട്ടം കേരളം ഉള്‍പെടെ 6 സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക്

ന്യൂഡെല്‍ഹി: (www.kasargodvartha.com 28.03.2022) കേരളം ഉള്‍പെടെ ആറ് സംസ്ഥാനങ്ങളിലെ 13 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച് 31ന് തെരഞ്ഞെടുപ്പ് നടക്കും. കേരളം- മൂന്ന്, അസം -രണ്ട്, ഹിമാചല്‍ പ്രദേശ് -ഒന്ന്, നാഗാലാന്റ് -ഒന്ന്, ത്രിപുര-ഒന്ന്, പഞ്ചാബ് -അഞ്ച് എന്നങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്നത്. ഏപ്രില്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി, എം വി ശ്രേയാംസ്‌കുമാര്‍, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. 31ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ വോടെണ്ണല്‍ നടക്കും. മാര്‍ച് 31 തന്നെയാണ് ഫലം പ്രഖ്യാപനവും ഉണ്ടാവുക.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച് 31 ന്; പോരാട്ടം കേരളം ഉള്‍പെടെ 6 സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക്

Keywords: New Delhi, News, National, Top-Headlines, RajyaSabha-Election, Election, Kerala, Rajyasabha election on March 31.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia