city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajya Sabha polls | രാജ്യസഭാ തെരഞ്ഞെടുപ്പ്: മെയ് 31 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

ചണ്ഡീഗഡ്: (www.kasargodvartha.com) രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മെയ് 31 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പഞ്ചാബില്‍ നിന്ന് രണ്ട് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിക്കും.

പഞ്ചാബില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംബികാ സോണി, ബല്‍വീന്ദര്‍ സിങ് എന്നിവരുള്‍പെടെയുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂലൈ നാലിന് അവസാനിക്കും.

Rajya Sabha polls | രാജ്യസഭാ തെരഞ്ഞെടുപ്പ്: മെയ് 31 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

ഷെഡ്യൂള്‍ അനുസരിച്ച്, വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മെയ് 24 നും നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന തീയതി മെയ് 31 നും നാമനിര്‍ദേശങ്ങളുടെ സൂക്ഷ്മപരിശോധന ജൂണ്‍ ഒന്നിനും ആയിരിക്കുമെന്ന് പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.എസ് കരുണ രാജു തിങ്കളാഴ്ച അറിയിച്ചു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്നിനാണ്. പോളിംഗ് തീയതി ജൂണ്‍ 10 ന് രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ ആയിരിക്കുമെന്നും അന്ന് വൈകുന്നേരം അഞ്ചുമണിക്ക് വോടെണ്ണലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂണ്‍ 13ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ റിടേണിംഗ് ഓഫിസറായ പഞ്ചാബ് വിധാന്‍ സഭ, ചണ്ഡീഗഢ് സെക്രടറിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതുണ്ടെന്നും ഡോ. രാജു അറിയിച്ചു. മെയ് 24 മുതല്‍ 31 വരെ പൊതു അവധിയാണ്.

നോമിനേഷന്‍ പേപറുകള്‍ ഫോം 2 സിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും ബ്ലാങ്ക് ഫോമുകള്‍ പഞ്ചാബ് വിധാന്‍ സഭ സെക്രടറിയുടെ പക്കല്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫോമുകള്‍ നിര്‍ദിഷ്ട ഫോര്‍മാറ്റിലാണെങ്കില്‍ ടൈപ് ചെയ്ത നാമനിര്‍ദേശ പത്രികകളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് അംഗങ്ങള്‍ക്ക് യോഗ്യത നേടുന്നതിന്, ഇന്‍ഡ്യയിലെ ഏതെങ്കിലും പാര്‍ലമെന്റ് മണ്ഡലത്തിലെ ഇലക്ടറായി ഒരു സ്ഥാനാര്‍ഥി രെജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ വിഷയത്തില്‍ ബന്ധപ്പെട്ട റിടേണിംഗ് ഓഫിസറെ തൃപ്തിപ്പെടുത്താന്‍, സ്ഥാനാര്‍ഥികള്‍ നിലവിലുള്ള വോടര്‍ പട്ടികയുടെ പ്രസക്തമായ എന്‍ട്രിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Rajya Sabha polls: Candidates can file nominations till May 31, News, Politics, RajyaSabha-Election, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia