BJP and Congress | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: ബിജെപി 123 അംഗങ്ങളിലേക്ക് കുതിക്കുമോ? 29 എംപിമാരുള്ള കോണ്‍ഗ്രസ് കിതയ്ക്കുമോ?
ന്യൂഡെല്‍ഹി: (www.kasargodvartha.com) 245 അംഗ രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 95 ഉം കോണ്‍ഗ്രസിന് 29 ഉം എംപിമാരാണുള്ളത്. ആന്ധ്രാപ്രദേശില്‍ ബിജെപി ഇത്തവണ പരാജയം നേരിടേണ്ടിവരുന്നു. ഝാര്‍ഖണ്ഡ്, രാജസ്താന്‍ എന്നിവിടങ്ങളിലായി മൂന്ന് അംഗങ്ങളുണ്ടെങ്കിലും അടുത്തിടെ വീണ്ടും അധികാരത്തിലെത്തിയയ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1988-ല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ 100ല്‍ എത്തിയപ്പോള്‍ അടുത്തിടെ ബിജെപിയും ഉപരിസഭയില്‍ സെഞ്ച്വറി അടിച്ചിരുന്നു. സഖ്യകക്ഷികള്‍ക്കൊപ്പം 123 എന്ന മാന്ത്രിക സംഖ്യയ്ക്ക് അടുത്ത് ബിജെപി ഇത്തവണ എത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
പഞ്ചാബില്‍ നിയമസഭയില്‍ വലിയ ഭൂരിപക്ഷമുള്ള ആം ആദ്മി രണ്ട് സീറ്റിലും വിജയിക്കും. യുപിയില്‍ നിന്ന് വിരമിക്കുന്ന 11 രാജ്യസഭാംഗങ്ങളില്‍ അഞ്ച് ബിജെപി എംപിമാരും ഉള്‍പ്പെടുന്നു, പാര്‍ടി സഖ്യകക്ഷികള്‍ക്കൊപ്പം എട്ട് സീറ്റുകള്‍ നേടാമെന്ന നിലയാണിപ്പോഴുള്ളത്. അതേസമയം പ്രതിപക്ഷമായ സമാജ്വാദി പാര്‍ടിക്ക് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്താം.
മഹാരാഷ്ട്രയില്‍, ഭരണസഖ്യമായ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മൂന്ന് സീറ്റുകളിലും വിജയം ഉറപ്പാക്കാനുള്ള കരുത്തുണ്ട്, അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം അനായാസം നേടാനാകും. ഉപരിസഭയില്‍ ബിഎസ്പിയുടെ സാന്നിധ്യം കേവലം ഒന്നായി ചുരുങ്ങാനും സാധ്യതയുണ്ട്.
Keywords: New Delhi, news, National, Top-Headlines, RajyaSabha-Election, election, Rajya Sabha Elections 2022: Where numbers stand.