city-gold-ad-for-blogger

Rajendra Rathod | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി അശോക് ഗെലോടിന്റെ മാന്ത്രികതയില്‍ കോണ്‍ഗ്രസ് അദൃശ്യമാകുമെന്ന് പ്രതിപക്ഷ ഉപനേതാവിന്റെ പരിഹാസം

ജയ്പൂര്‍: (www.kasargodvartha.com) രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജസ്താനിലെ ക്രമസമാധാന പ്രശ്‌നം തകര്‍ന്നെന്നും പൊലീസിന്റെ ബലത്തില്‍ സര്‍കാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് രാംലാല്‍ ശര്‍മ ആരോപിച്ചു. പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും നേതാക്കളുടെ പിന്നാലെയാണ് പൊലീസ്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ് ലക്ഷ്യം. ഇതിനെതിരെ ഞങ്ങള്‍ ജനകീയ സമരം നടത്തും. കോണ്‍ഗ്രസിന്റെ അധികാര ആര്‍ത്തി അവരുടെ മുഖംമൂടി പിച്ചിച്ചീന്തും. മുഖ്യമന്ത്രിയുടെ മാന്ത്രികവിദ്യകൊണ്ട് കോണ്‍ഗ്രസ് അദൃശ്യമാകുമെന്നും റാത്തോഡ് പറഞ്ഞു. സംസ്ഥാനത്ത് ക്രൂരമായ ദലിത് പീഡനം നടക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒന്നും പറയുന്നില്ല. ചന്ദ്രകാന്തയും ദളിത് സമൂഹത്തില്‍ നിന്ന് വരുന്ന ഒരു സ്ത്രീയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Rajendra Rathod | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി അശോക് ഗെലോടിന്റെ മാന്ത്രികതയില്‍ കോണ്‍ഗ്രസ് അദൃശ്യമാകുമെന്ന് പ്രതിപക്ഷ ഉപനേതാവിന്റെ പരിഹാസം

ബിജെപി എംഎല്‍എ ചന്ദ്രകാന്ത മേഘ്വാളിന് അഞ്ച് വര്‍ഷം മുമ്പുള്ള കേസില്‍ പൊലീസ് നോടീസ് നല്‍കിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗെലോട് സമാന്തര കോടതിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാംലാല്‍ ശര്‍മ പറഞ്ഞു. കരൗലി ജോധ്പൂര്‍ സംഭവത്തിലെ പ്രതികള്‍ ജയിലിന് പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സ്ഥാനാര്‍ഥി ഘനശ്യാം തിവാരിയും പാര്‍ടി പിന്തുണയുള്ള സ്വതന്ത്രനായ സുഭാഷ് ചന്ദ്രയും വിജയിക്കുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Keywords: Jaipur, News, National, Top-Headlines, RajyaSabha-Election, Election, Rajya Sabha Elections 2022: Congress will become invisible due to magic of cm Ashok Gehlot said Rajendra Rathod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia