Rajya Sabha Election | രാജസ്താനിലെ 4 രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസ് ഉറപ്പിച്ചെങ്കിലും മൂന്നാമത്തേതിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും; സ്വതന്ത്രരെയും മറ്റും അനുനയിപ്പിക്കുന്നു
ജയ്പൂര്‍: (www.kasargodvartha.com) എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജസ്താനിലെ നാല് രാജ്യസഭാ സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെങ്കിലും ഇടഞ്ഞു നില്‍ക്കുന്ന 13 സ്വതന്ത്രര്‍ അടക്കം 18 എംഎല്‍എമാരെ അനുനയിപ്പിച്ചില്ലെങ്കില്‍ മൂന്നാമത്തെ സീറ്റിന്റെ കാര്യത്തില്‍ പണി പാളും. അതിനൊപ്പം പാര്‍ടിയിലെ ചില എംഎല്‍എമാരും പ്രശ്നക്കാരാണ്.
കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളിലേക്ക് 123 വോട്ടുകളാണ് വേണ്ടത്. 108 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ശേഷിക്കുന്ന 13 സ്വതന്ത്രര്‍, 2 ബിടിപി, 2 സിപിഎം, 1 ലോക്ദള്‍ എംഎല്‍എയും ഉണ്ട്. ലോക്ദളിന്റെ ഏക എംഎല്‍എ സര്‍കാരിലുണ്ടെങ്കിലും സ്വതന്ത്രന്‍, ബിടിപി, സിപിഎം എംഎല്‍എമാരെ അനുനയിപ്പേക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 10 കോണ്‍ഗ്രസ് എംഎല്‍എമാരും ബിടിപി എംഎല്‍എമാരും ചില സ്വതന്ത്ര എംഎല്‍എമാരും സര്‍കാരിനോട് കടുത്ത അമര്‍ഷത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിച്ച് രാജ്യസഭാ സീറ്റ് വിജയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നാലാം സീറ്റിന് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് പോരാടേണ്ടിവരും.
ബിജെപിക്ക് 71 എംഎല്‍എമാരാണുള്ളത്. ഓരോ സീറ്റിനും 41-41 വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആകെ 82 വോട്ടുകള്‍ ആവശ്യമാണ്. രണ്ടാം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബിജെപിക്ക് 11 വോടുകള്‍ കൂടി വേണം. അത്തരമൊരു സാഹചര്യത്തില്‍ എന്തും സംഭവിച്ചേക്കാം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വളരെ വലുതാണ്. ദേശീയ ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് എന്നിവരും സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മുന്നിലാണ്.
കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ജി-23 വിഭാഗത്തിന്റെ തലവനാണ് ഗുലാം നബി ആസാദ്. ഇതൊക്കെയാണെങ്കിലും രാജസ്താനില്‍ നിന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കാമെന്നും ചര്‍ചകള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെ സംസ്ഥാന ചുമതലയുള്ള അജയ് മാകന്‍, ഭന്‍വര്‍ ജിതേന്ദ്ര സിങ്, ഹരീഷ് ചൗധരി, ഡോ. രഘു ശര്‍മ, ധര്‍മേന്ദ്ര റാത്തോഡ് എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.
Keywords: News, National, Politics, Top-Headlines, Rajasthan, RajyaSabha-Election, Political party, Rajaya Sabha Election 2020: Congress will have to sweat a lot for a third seat.