city-gold-ad-for-blogger

Arrested | 'സഹായിക്കാനെന്ന വ്യാജേന കോളജ് മൈതാനത്തിലെത്തിച്ചു, പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്റെ മുന്നില്‍വച്ച് വിദ്യാര്‍ഥികള്‍ ക്രൂര പീഡനത്തിനിരയാക്കി'; പ്രതികള്‍ അറസ്റ്റില്‍

ജോധ്പൂര്‍: (www.kvartha.com) 17കാരിയെ കോളജ് വിദ്യാര്‍ഥികള്‍ ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മുന്നില്‍ വച്ചാണ് അതിക്രമം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. രാജസ്താനിലെ ജോധ്പൂരില്‍ ഞായറാഴ്ച പുലര്‍ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട് പ്രതികരിച്ചു. 

പൊലീസ് പറയുന്നത്: അജ്മീര്‍ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ശനിയാഴ്ച ഒളിച്ചോടിയത്. ജോധ്പൂരിലേക്ക് ബസിലെത്തിയ ഇവര്‍ ഒരു ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും ഇവിടുത്തെ കെയര്‍ ടേകര്‍ പെണ്‍കുട്ടിയോട് മോശമായ സംസാരിച്ചു. ഇതിന് പിന്നാലെ രാത്രി 10 മണിയോടെ മുറി ഒഴിയുകയായിരുന്നു.

Arrested | 'സഹായിക്കാനെന്ന വ്യാജേന കോളജ് മൈതാനത്തിലെത്തിച്ചു, പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്റെ മുന്നില്‍വച്ച് വിദ്യാര്‍ഥികള്‍ ക്രൂര പീഡനത്തിനിരയാക്കി'; പ്രതികള്‍ അറസ്റ്റില്‍

രാത്രി ഗസ്റ്റ് ഹൌസിന് പുറത്ത് പൌട്ട ചൌരാഹയിലേക്ക് പോകാനായി നില്‍ക്കുമ്പോഴാണ് സമന്ധര്‍ സിംഗ് ഭാട്ടി, ധര്‍മപാല്‍ സിംഗ്, ഭട്ടാം സിംഗ് എന്നിവര്‍ ഇവരുമായി സുഹൃത് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും വാഗ്ദാനം ചെയ്തു. ഈ സമയത്ത് തങ്ങളുടെ വിഷമ സന്ധി പെണ്‍കുട്ടിയും സുഹൃത്തും ഇവരോട് വിശദമാക്കി. 

തുടര്‍ന്ന് പ്രതികള്‍ ഇവരെ സഹായിക്കാമെന്ന് പറഞ്ഞതിന് ശേഷം റെയില്‍വേ സ്റ്റേഷനിലേക്കെന്ന വ്യാജേന സമീപത്തെ കോളജ് മൈതാനത്തിലെത്തിലേക്ക് പോയി. ഇവിടെ വച്ച് സുഹൃത്തിനെ അക്രമിച്ച് പെണ്‍കുട്ടിയെ മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കുയായിരുന്നു. രാവിലെ ഗ്രൌന്‍ഡില്‍ നടക്കാനെത്തിയവരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഗസ്റ്റ് ഹൌസിലെ കെയര്‍ ടേകറേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Keywords:  Rajasthan, News, National, Crime, Police, Arrest, Arrested, College Students, Minor girl, Molestation, friend, Rajasthan: Minor girl molested by college students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia