പാഠപുസ്തകത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ചിത്രം കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം ചെയ്തു
May 15, 2019, 16:32 IST
ജയ്പൂര്‍:(www.kasargodvartha.com 15/05/2019) പാഠപുസ്തകത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ചിത്രം കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം ചെയ്തു. രാജസ്ഥാനില്‍ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന 'സതി' എന്ന ദുരാചാരം പ്രതിധാനം ചെയ്യുന്ന ചിതമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം ചെയ്തത്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ ഉണ്ടായിരുന്ന ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് പാഠപുസ്തകത്തില്‍ സതിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
നിലവില്‍ കുന്നിന്‍ മുകളിലെ ഒരു കോട്ടയുടെ ചിത്രമാണ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്റെ സംസ്‌ക്കാരം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതാണ് നിലവിലെ ചിത്രമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊതാസ്ര പറഞ്ഞു. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സതിയുടെ ചിത്രം നിയമവിരുദ്ധമാണെന്ന് ദൊതാസ്ര ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിരോധിച്ച ദുരാചാരമായ സതിയുടെ ചിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ തീരുമാനം വളരെ കടുത്തതാണ്. രാജ് സര്‍ക്കാര്‍ എന്തിനാണ് സതിയെ ഇത്രമാത്രം പ്രകീര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സതിയെന്ന ദുരാചാരത്തെ രാജ്യത്ത് പ്രചരിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ദൊതാസ്ര കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Rajasthan, National, Top-Headlines, BJP, Congress,Rajasthan govt to remove Jauhar, include Veer Savarkar's apology in textbooks