Earthquake | രാജസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
Jul 21, 2023, 08:39 IST
ജയ്പൂര്‍: (www.kasargodvartha.com) രാജസ്താനിലെ ജയ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ചയായ മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭപ്പെട്ടത്.
അതേസമയം ആളാപയമോ നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല. അര മണിക്കൂറിനിടെയാണ് ജയ്പൂരില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭപ്പട്ടു. ജനങ്ങള്‍ ഫ്ലാറ്റുകളില്‍ നിന്നു പുറത്തേക്കിറങ്ങി രക്ഷ തേടി.
Keywords: Jaipur, Rajasthan, Earthquake, Strikes, Rajasthan: An earthquake of magnitude 4.4 strikes Jaipur.