Ashok Gehlot | ദൈവനാമത്തിലുള്ള ബിജെപി രാഷ്ട്രീയം കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്
May 2, 2023, 21:19 IST
മംഗ്‌ളുറു: (www.kasargodvartha.com) ദൈവത്തിന്റെ പേരില്‍ സംഘടനകള്‍ ഉണ്ടാക്കി രാഷ്ട്രീയം കളിച്ച് മുതലെടുപ്പ് നടത്തുന്ന ബിജെപി ഏര്‍പ്പാട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവസാനിപ്പിക്കുമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് പറഞ്ഞു. മംഗ്‌ളുറു ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രി.
ബജ്‌റംഗ്ദള്‍ നിരോധിക്കും എന്ന് പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കാന്‍ തന്നെയാണ്. ബജ്‌റംഗ് ബലിയുടേയും രാമന്റേയും പേരിലാണ് ബിജെപി രാഷ്ട്രീയം കളിക്കുന്നത്. ദൈവങ്ങളുടെ പേരില്‍ സംഘടനകള്‍ ഉണ്ടാക്കി സ്വാര്‍ഥതാല്പര്യത്തിന് ഉപയോഗിക്കാന്‍ ആരേയും അനുവദിക്കില്ല. രാജ്യത്ത് ഏക സിവില്‍കോഡും സിഎഎയും നടപ്പാക്കും എന്നൊക്കെ നിങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ ചുണയുണ്ടെങ്കില്‍ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കി കാണിക്കൂ. നിങ്ങള്‍ക്ക് അതിന് കഴിയണമെങ്കില്‍ കോണ്‍ഗ്രസ് ഇല്ലാതാവണം.
ഞങ്ങള്‍ പറയുന്നത് ചെയ്യുന്ന പാര്‍ടിയാണ്. രാജസ്താനിലെന്നപോലെ കര്‍ണാടകയിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. പാവങ്ങളുടെ ബാങ്ക് അകൗണ്ടില്‍ അരലക്ഷം രൂപ, 500 രൂപ നിരക്കില്‍ പാചകവാതകം, പൗരന്മാര്‍ക്ക് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്, പശുക്കള്‍ക്ക് പ്രീമിയം ഇല്ലാതെ 4000 രൂപയുടെ ഇന്‍ഷുറന്‍സ് തുടങ്ങി പ്രകടന പത്രികയിലെ 85 ശതമാനം വാഗ്ദാനങ്ങളും തന്റെ സര്‍കാര്‍ നടപ്പാക്കി. ഞങ്ങളുടെ അഞ്ചു ബജറ്റുകളില്‍ ഒന്നില്‍ പോലും നികുതികള്‍ വര്‍ധിപ്പിച്ചിട്ടില്ല. ബജറ്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ 95 ശതമാനവും നടപ്പാക്കാന്‍ കഴിഞ്ഞു. ഇതു തന്നെയാവും കര്‍ണാടകയിലും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, Ashok Gehlot, Politics, Political News, Rajasthan CM Ashok Gehlot in Mangaluru.
< !- START disable copy paste -->