Election | രാജസ്താൻ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തത് ഇങ്ങനെ; പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ വോട്ടിംഗ് ശതമാനവും വ്യത്യസ്തം; അറിയാം വിശദമായി
Nov 24, 2023, 10:00 IST
ജയ്‌പൂർ: (KasargodVatha) രാജസ്താനിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. 200 അംഗ നിയമസഭയിൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച (നവംബർ 25) നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കുന്നാറിന്റെ മരണത്തെത്തുടർന്ന് ശ്രീഗംഗാനഗർ ജില്ലയിലെ ശ്രീകരൺപൂർ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
Keywords: News, National, Rajasthan, Election, Vote, People, Congress, Candidate, Rajasthan Assembly polls: Trend of previous elections.
അതേസമയം, മറ്റ് സംസ്ഥാനങ്ങളെപ്പോലെ, രാജസ്താനിലും വോട്ടുചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു, സംസ്ഥാനത്ത് 100 ശതമാനം വോട്ടിംഗ് ഉറപ്പാക്കുകയാണ് ലക്ഷ്യം. വയോജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതിന് പുറമെ വികലാംഗർക്ക് വോട്ട് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് എങ്ങനെയായിരുന്നു? എത്ര പേർ ഏത് പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു? സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം എങ്ങനെയായിരുന്നു? എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കാം.
രാജസ്താനിൽ ഇത്തവണ എത്ര വോട്ടർമാർ?
2023ലെ രാജസ്താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 5.29 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 2.74 കോടി പുരുഷന്മാരും 2.53 കോടി സ്ത്രീകളുമാണ്. 624 വോട്ടർമാർ മൂന്നാം ലിംഗക്കാരാണ്.18-19 വയസ് പ്രായമുള്ള 22.71 ലക്ഷം വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.
2018ലെ വോട്ടിംഗ് കണക്കുകൾ എങ്ങനെയായിരുന്നു?
രാജസ്താൻ നിയമസഭയിലേക്കുള്ള അവസാന തിരഞ്ഞെടുപ്പ് 2018 ഡിസംബർ ഏഴിനാണ് നടന്നത്, ഡിസംബർ 11 ന് ഫലം പ്രഖ്യാപിച്ചു. അൽവാറിലെ രാംഗഢ് ഒഴികെ ബാക്കി 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിഎസ്പി സ്ഥാനാർത്ഥി ലക്ഷ്മൺ സിംഗിന്റെ മരണത്തെ തുടർന്നാണ് രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് 99 സീറ്റുകൾ നേടി. ബിജെപിക്ക് 73 സീറ്റും ബിഎസ്പിക്ക് ആറ് സീറ്റും മറ്റുള്ളവർക്ക് 20 സീറ്റും ലഭിച്ചു.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം പരിശോധിച്ചാൽ, സംസ്ഥാനത്ത് 74.06% പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. ഇതിൽ പുരുഷന്മാരുടെ വോട്ടിംഗ് പങ്കാളിത്തം 73.49 ശതമാനവും സ്ത്രീകളുടേത് 74.67 ശതമാനവുമാണ്. ഇതിൽ, 39.30% പേർ 2018ൽ സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസിന് വോട്ട് ചെയ്തു. 38.77 ശതമാനം ജനങ്ങൾ ബിജെപിക്കും വോട്ട് ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ല തിരിച്ചുള്ള വോട്ടിംഗ് കണക്കുകളിൽ ജയ്സാൽമീറായിരുന്നു മുന്നിൽ. 85.28% പേർ ജയ്സാൽമീറിൽ വോട്ട് ചെയ്തു. രണ്ടാമതുള്ള ഹനുമാൻഗഢിൽ 83.32% പേരും ബൻസ്വാരയിൽ 83.01% പേരും വോട്ട് രേഖപ്പെടുത്തി. 65.35 ശതമാനം പോളിംഗ് മാത്രം നടന്ന പാലിയിലായിരുന്നു കുറവ്. ഇതിന് ശേഷം സവായ് മധോപൂരിൽ 68.05% പേരും സിരോഹിയിൽ 68.74% പേരും വോട്ട് രേഖപ്പെടുത്തി.
2013 ലെ വോട്ടിംഗ് ട്രെൻഡ് എന്തായിരുന്നു?
2013 ലെ രാജസ്താൻ നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ 13നാണ് നടന്നത്. എന്നാൽ, ചുരു നിയമസഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി ജഗദീഷ് മേഘ്‌വാൾ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം 75.04% പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ഇതിൽ പുരുഷന്മാരുടെ വോട്ടിംഗ് വിഹിതം 75.44 ശതമാനവും സ്ത്രീകളുടേത് 74.67 ശതമാനവുമാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 163 സീറ്റുകൾ ബിജെപി തൂത്തുവാരി. സംസ്ഥാനമൊട്ടാകെ പാർട്ടിക്ക് 45.17% വോട്ടിംഗ് ശതമാനവും ലഭിച്ചു.
മറുവശത്ത്, പ്രതിപക്ഷമായ കോൺഗ്രസിന് 21 സീറ്റുകൾ മാത്രമാണ് നേടാനായത്. 33.07% ശതമാനായിരുന്നു കോൺഗ്രസിന് അന്ന് ലഭിച്ച വോട്ട് വിഹിതം. ബിഎസ്പി 3.37% വോട്ട് വിഹിതവുമായി മൂന്ന് സീറ്റുകൾ നേടി. ബാക്കിയുള്ള 10 സീറ്റുകളിൽ സ്വതന്ത്രരും മറ്റ് സ്ഥാനാർത്ഥികളും വിജയിച്ചു.
2008 ആർക്ക് അനുകൂലമായിരുന്നു?
2008 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ നാലിനാണ് നടന്നത്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിച്ചു. ബിജെപിയെ പുറത്താക്കി കോൺഗ്രസ് 96 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തി. ബിജെപിക്ക് 78 സീറ്റും ബിഎസ്പിക്ക് ആറ് സീറ്റും മറ്റുള്ളവർക്ക് 20 സീറ്റും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 66.25% പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ഇതിൽ പുരുഷന്മാരുടെ വോട്ടിംഗ് പങ്കാളിത്തം 67.10 ശതമാനവും സ്ത്രീകളുടേത് 65.31 ശതമാനവുമാണ്. പാർട്ടി തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ 36.82% പേർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. 34.27 ശതമാനം പേർ ബിജെപിക്കും വോട്ട് ചെയ്തു.

< !- START disable copy paste -->