city-gold-ad-for-blogger
Aster MIMS 10/10/2023

Cyber-attacks | 'ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയായ ബാലന്‍ മാതാപിതാക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തി'; സംഭവം പുറത്തറിഞ്ഞത് ഫോണ്‍ ഹാക് ചെയ്തതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ

ജയ്പൂര്‍: (www.kasargodvartha.com) ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയായ ബാലന്‍ മാതാപിതാക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയതായി പൊലീസ്. രക്ഷിതാവിന്റെ മൊബൈല്‍ ഫോണിലെ മുഴുവന്‍ വിവരങ്ങളും കുട്ടി ഇല്ലാതാക്കുകയും അവരുടെ സാമൂഹ്യ മാധ്യമ അകൗണ്ടില്‍ നിന്ന് അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അവരുടെ ഫോണുകളുടെ സ്‌ക്രീനില്‍ ചില വിചിത്ര ആനിമേഷനുകളും മിന്നിമറയുന്നുണ്ടായിരുന്നു. ഫോണ്‍ ഹാക് ചെയ്യപ്പെട്ടതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
                                  
Cyber-attacks | 'ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയായ ബാലന്‍ മാതാപിതാക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തി'; സംഭവം പുറത്തറിഞ്ഞത് ഫോണ്‍ ഹാക് ചെയ്തതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ

'സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മകനാണ് ഹാകറെന്ന് കണ്ടെത്തി. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു ഹാകറുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് ആദ്യം പറഞ്ഞെങ്കിലും ഇത് തമാശയാണെന്ന് പിന്നീട് സമ്മതിച്ചു', പൊലീസ് പറഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു കേസ് വന്നതെന്നും കേസ് റിപോര്‍ട് ചെയ്തതിന് പിന്നാലെ വീടിന്റെ ഭിത്തികളില്‍ ചിപുകളും ബ്ലൂടൂത് ഇയര്‍ഫോണുകളും ഒട്ടിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ രക്ഷിതാക്കള്‍ പരിഭ്രാന്തരായെന്നും ആരോ അവരുടെ കുടുംബ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ചെന്നും ജയ്പൂര്‍ പൊലീസ് കമീഷനറേറ്റിലെ സൈബര്‍ വിദഗ്ധന്‍ മുകേഷ് ചൗധരി പറഞ്ഞു.

'അന്വേഷണത്തില്‍, ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത അശ്ലീല ഉള്ളടക്കം കുട്ടിയുടെ അമ്മാവന്റെ ഫോണില്‍ നിന്നുള്ളതാണെന്നും കുട്ടി പതിവായി ഉപയോഗിക്കുന്ന ഫോണ്‍ ഇതാണെന്നും ഞങ്ങള്‍ കണ്ടെത്തി, ഇതെല്ലാം ചെയ്യുന്നത് കുടുംബത്തിലെ ആരോ ആണെന്ന് മനസിലായി. കുടുംബാംഗങ്ങളോട് അവരുടെ മകന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു, മാതാപിതാക്കള്‍ അവനെ കര്‍ശനമായി ചോദ്യം ചെയ്തപ്പോള്‍, ഒരു ഹാകറുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇത് ചെയ്യുന്നതെന്ന് അവൻ സമ്മതിച്ചു, എന്നാല്‍ താന്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പിന്നീട് പറഞ്ഞു', അദ്ദേഹം വ്യക്തമാക്കി.

രക്ഷിതാക്കള്‍ പിന്മാറിയതിനാല്‍ പൊലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും കുട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഈ കേസ് തെളിയിക്കുന്നെന്ന് ചൗധരി പറഞ്ഞു.

Keywords: News, National, Top-Headlines, Rajasthan, Cyber-Attack, Games, Parents, Complaint, Police, Social-Media, Boy cyber-attacks his parents, Rajasthan: 13-year-old online gaming addicted Jaipur boy cyber-attacks his parents.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia